ലൈംഗിക പീഡന പരാതി; ബംഗളൂരുവില്‍ മഠാധിപതി അറസ്റ്റില്‍

ഹുനസമരഹള്ളി മഠത്തിന്റെ മേധാവിയായ നഞ്ചേശ്വര ശിവാചാര്യ സ്വാമി എന്ന ദയാനന്ദ (40) ആണ് അറസ്റ്റിലായത്

Update: 2026-10-12 13:57 GMT

ബംഗളൂരു: കര്‍ണാടകയില്‍ ലൈംഗിക പീഡന പരാതിയില്‍ മഠാധിപതി അറസ്റ്റില്‍. ബംഗളൂരുവിലെ ഹുനസമരഹള്ളി മഠത്തിന്റെ മേധാവി നഞ്ചേശ്വര ശിവാചാര്യ സ്വാമി എന്ന ദയാനന്ദ (40) ആണ് അറസ്റ്റിലായത്. മഠത്തിന് സമീപം താമസിക്കുന്ന 25കാരിയുടെ പരാതിയിലാണ് നടപടി.

പ്രതി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നുമാണ് പരാതി. ബംഗളൂരു നോര്‍ത്ത്-ഈസ്റ്റ് ഡിവിഷന്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നിലവില്‍ പരാതിക്കൊപ്പം യുവതി കൈമാറിയ ഓഡിയോ-വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ബിഎന്‍എസ് പ്രകാരം സെക്ഷന്‍ 69, സെക്ഷന്‍ 351, സെക്ഷന്‍ 352 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മിഥുന്‍ കുമാര്‍ പറഞ്ഞു.

വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ അഞ്ച് പ്രധാന കേന്ദ്രങ്ങളിലൊന്നായ ശ്രീശൈലം മഠവുമായി ബന്ധമുള്ള സ്ഥാപനമാണ് ഹുനസമരഹള്ളി മഠം.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News