ഒരു നുള്ള് അരിപ്പൊടിയും പഴുത്ത പഴവും മതി; മുഖത്തിന് തിളക്കം നൽകാൻ വീട്ടിലൊരു ഫെയ്സ് മാസ്ക്

ഇതിലെ ആന്റിഓക്സിഡന്റുകൾ ചർമ്മസംരക്ഷണത്തിനും ഗുണകരമാണ്

Update: 2026-11-15 10:19 GMT

ചർമ്മത്തിന് തിളക്കവും മിനുസവും നൽകാൻ വിലകൂടിയ സൗന്ദര്യവർധക വസ്തുക്കൾ തന്നെ വേണമെന്നില്ല. അടുക്കളയിൽ എളുപ്പം ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ചും ചർമ്മത്തിന് പരിചരണം നൽകാം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന ഒന്നാണ് വാഴപ്പഴവും അരിപ്പൊടിയും തൈരും ചേർത്തുള്ള ഫെയ്സ് മാസ്ക്. കെമിക്കൽ പീലിങ്ങോ ബോട്ടോക്സോ ഇല്ലാതെ ചർമ്മത്തിന് താൽക്കാലിക തിളക്കവും മൃദുത്വവും നൽകാൻ ഈ മാസ്ക് സഹായിച്ചേക്കാം.

ഈ ഫെയ്സ് മാസ്ക് തയ്യാറാക്കാൻ നന്നായി പഴുത്ത ഒരു വാഴപ്പഴം, അരിപ്പൊടി, തൈര് എന്നിവയാണ് വേണ്ടത്. ആദ്യം വാഴപ്പഴത്തിന്റെ തൊലി നീക്കി നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടിയും തൈരും ചേർത്ത് കട്ടിയുള്ള മിശ്രിതമാക്കാം. മുഖം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം ഒരുപോലെ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഉപയോഗിക്കുന്നതിനിടെ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ കഴുകികളയണം.

Advertising
Advertising

വാഴപ്പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് താൽക്കാലിക ഈർപ്പവും മൃദുത്വവും നൽകാൻ സഹായിച്ചേക്കാം. ഇതിലെ ആന്റിഓക്സിഡന്റുകൾ ചർമ്മസംരക്ഷണത്തിനും ഗുണകരമാണ്.അരിപ്പൊടി ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു എക്സ്ഫോളിയന്റായി ഉപയോഗിക്കാറുണ്ട്. എന്നാൽ ശക്തിയായി ഉരസുന്നത് ചർമ്മത്തിൽ അസ്വസ്ഥതയ്ക്കും വരൾച്ചയ്ക്കും കാരണമാകാം.

തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മൃദുവായ എക്സ്ഫോളിയേഷനു സഹായിച്ചേക്കാം. ചർമ്മത്തിന് മൃദുത്വം നൽകാനും തൈര് സഹായിക്കും.എണ്ണമയമുള്ളതോ മിശ്രിത സ്വഭാവമുള്ളതോ ആയ ചർമ്മക്കാർക്ക് ഈ മാസ്ക് പരീക്ഷിക്കാം. എന്നാൽ എല്ലാ ചർമ്മപ്രകൃതിക്കാർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. സെൻസിറ്റീവ് ചർമ്മമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.ആദ്യമായി ഉപയോഗിക്കുന്നതിന് മുമ്പ് കൈയുടെ ചെറിയ ഭാഗത്ത് പുരട്ടി പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ചൊറിച്ചിൽ, ചുവപ്പ്, നീറ്റൽ എന്നിവ അനുഭവപ്പെട്ടാൽ ഉപയോഗിക്കരുത്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News