ഒരു നുള്ള് തേയിലപ്പൊടി മതി! നരച്ച മുടിക്ക് വീട്ടിൽ തന്നെ ഹെയർ ഡൈ

എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നതെന്നും ഉപയോഗിക്കേണ്ടതെന്നും നോക്കാം

Update: 2026-11-15 16:31 GMT

പ്രായമാകുന്നതിന് മുമ്പേ മുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. നര മറയ്ക്കാൻ വിപണിയിൽ ലഭിക്കുന്ന ഹെയർ ഡൈകൾ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ വീട്ടിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് പ്രകൃതിദത്തമായ ഒരു ഹെയർ കളറിങ് മിശ്രിതം തയ്യാറാക്കാം. തേയില, മൈലാഞ്ചി, നെല്ലിക്ക എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നതെന്നും ഉപയോഗിക്കേണ്ടതെന്നും നോക്കാം.

ആവശ്യമായ ചേരുവകൾ

തേയിലപ്പൊടി

വെള്ളം

മൈലാഞ്ചിയില ഉണക്കിപ്പൊടിച്ചത്

നെല്ലിക്ക ഉണക്കിപ്പൊടിച്ചത്

തയ്യാറാക്കുന്ന വിധം

Advertising
Advertising

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് തേയിലപ്പൊടി ചേർത്ത് നന്നായി തിളപ്പിച്ച ശേഷം അടുപ്പണയ്ക്കാം. വെള്ളം തണുത്തുകഴിഞ്ഞാൽ അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ മൈലാഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ച തേയിലവെള്ളം ഒഴിച്ച് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കാം. മിശ്രിതം ഏകദേശം 10 മിനിറ്റ് അടച്ചുവയ്ക്കുക.

മുടിയിൽ പുരട്ടേണ്ടത് എങ്ങനെ?

എണ്ണമയമില്ലാത്ത മുടി ചെറിയ ഭാഗങ്ങളായി വേർതിരിക്കുക. തയ്യാറാക്കിയ മിശ്രിതം ബ്രഷിന്റെ സഹായത്തോടെ ഓരോ മുടിയിഴകളിലും ഒരുപോലെ പുരട്ടാം. ഏകദേശം 30 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

എന്തൊക്കെയാണ് ഗുണങ്ങൾ?

തേയിലയിലെ ടാനിനുകൾ മുടിയിഴകൾക്ക് താൽക്കാലികമായി ഇരുണ്ട നിറം നൽകാൻ സഹായിച്ചേക്കാം. മൈലാഞ്ചി മുടിക്ക് ചുവപ്പ് കലർന്ന തവിട്ടുനിറം നൽകുന്ന പ്രകൃതിദത്ത ചായമാണ്. നെല്ലിക്കയും മുടിയുടെ പരിചരണത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.

എന്നാൽ ഈ മിശ്രിതം നരച്ച മുടി വേരോടെ കറുപ്പിക്കുമെന്നതിന് ശാസ്ത്രീയ തെളിവില്ല. മുടിയുടെ സ്വാഭാവിക നിറം പൂർണമായി തിരികെ നൽകാനും ഇതിന് കഴിയില്ല. ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയൊരു ഭാഗത്ത് പുരട്ടി അലർജി പരിശോധന നടത്തണം. പ്രകൃതിദത്ത ചേരുവകൾക്കും ചിലരിൽ അലർജിയുണ്ടാക്കാൻ സാധ്യതയുണ്ട്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News