കാലുകൾക്ക് നിറം മങ്ങിയോ? തിളക്കവും മൃദുത്വവും വീണ്ടെടുക്കാൻ ഇതാ 5 വഴികൾ
പരിചരണം പോലെ തന്നെ പ്രതിരോധവും പ്രധാനമാണ്. പുറത്തിറങ്ങുന്നതിന് മുമ്പ് കാലിൽ സൺസ്‌ക്രീൻ പുരട്ടുന്നത് ടാൻ തടയാനും ചർമ്മത്തിന്റെ നിറം തുല്യമായി നിലനിർത്താനും സഹായിക്കും.
ദിവസവും പുറത്ത് പോയി വന്നാൽ കാലുകളിൽ കാണുന്ന നിറം മാറ്റം പലരുടെയും ഉറക്കം കിടത്താറുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതും വേണ്ടത്ര സംരക്ഷണം നൽകാത്തതുമാണ് പലപ്പോഴും ഇതിനുള്ള പ്രധാന കാരണം.
എന്നാൽ കാലുകളിലെ ടാൻ അകറ്റാൻ നിസ്സാരമായ ചില പൊടിക്കൈകൾ കൊണ്ട് സാധിക്കും. ഇതിനുവേണ്ടി പാർലറുകൾ കയറി ഇറങ്ങി കയ്യിലെ പണം കളയണ്ട. വീട്ടിൽ തന്നെ ഉള്ള ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് തിളക്കമുള്ള കാൽ പാദം സ്വന്തമാക്കാം.
ഉരുളക്കിഴങ്ങ്-ചെറുനാരങ്ങ നീര്
ഒരു ഉരുളക്കിഴങ്ങ് അരച്ച്, അതിന്റെ നീര് എടുത്ത് കുറച്ച് തുള്ളി നാരങ്ങാനീരുമായി കലർത്തുക. ഇത് കാലിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്താൻ സഹായിക്കും.
ഫ്രഷ് സ്കിൻ ലഭിക്കാൻ കോഫി സ്‌ക്രബ്
കാപ്പിപ്പൊടി ഒരു മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഒരു സ്പൂൺ കാപ്പി തേനിൽ കലർത്തി വൃത്താകൃതിയിൽ കാലിൽ മസാജ് ചെയ്യുക. ഇത് മൃതചർമ്മം നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ രക്തയോട്ടം മെച്ചപ്പെടുകയും ക്ഷീണിച്ച പാദങ്ങൾക്ക് ഊർജം ലഭിക്കുകയും ചെയ്യും.
കടലമാവിന്റെയും തൈരിന്റെയും പായ്ക്ക്
ഈ മിശ്രിതം ടാനിംഗ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും. കടലമാവ് തൈരുമായി ചേർത്ത് പേസ്റ്റ് രൂപപ്പെടുത്തി കാലിൽ തുല്യമായി പുരട്ടുക. ഉണങ്ങിയ ശേഷം, കഴുകിക്കളയുക.
തക്കാളി കൂളിംഗ് റബ്
ഒരു തക്കാളി മുറിച്ച്, അതിൽ അല്പം പഞ്ചസാര വിതറി, കാലിൽ മൃദുവായി തടവുക. ഇത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തും.
കറ്റാർ വാഴ ഉപയോഗിച്ചുള്ള രാത്രി പരിചരണം
ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പാദങ്ങൾ കഴുകുക, കറ്റാർ വാഴ ജെൽ പുരട്ടുക. ഇത് രാത്രി മുഴുവൻ ചർമ്മത്തെ ആഴത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.പരിചരണം പോലെ തന്നെ പ്രതിരോധവും പ്രധാനമാണ്. പുറത്തിറങ്ങുന്നതിന് മുമ്പ് കാലിൽ സൺസ്‌ക്രീൻ പുരട്ടുന്നത് ടാൻ തടയാനും ചർമ്മത്തിന്റെ നിറം തുല്യമായി നിലനിർത്താനും സഹായിക്കും.