ദോശകള്‍ പലതരം; എന്നാല്‍ ദോശയ്ക്ക് ഇംഗ്ലീഷില്‍ എന്തുപറയും?

തട്ടുദോശ മുതല്‍ മസാലദോശ വരെ നിരവധി വിഭവങ്ങള്‍ നമ്മുടെ നാടുകളിലുണ്ട്. കേരളത്തിന് പുറമെയുള്ള മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പല രുചിയിലുള്ള ദോശകള്‍ സുലഭമാണ്

Update: 2026-10-22 08:03 GMT

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ദോശ. തട്ടുദോശ മുതല്‍ മസാലദോശ വരെ നിരവധി വിഭവങ്ങള്‍ നമ്മുടെ നാടുകളിലുണ്ട്. കേരളത്തിന് പുറമെയുള്ള മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പല രുചിയിലുള്ള ദോശകള്‍ സുലഭമാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ദോശയെ എന്താണ് പറയുന്നതെന്ന് അറിയാമോ?

ഉത്തരം ലളിതമാണ്, ഇംഗ്ലീഷില്‍ ദോശയ്ക്ക് പ്രത്യേകമായ മറ്റു പേരുകളൊന്നുമില്ല. ഇംഗ്ലീഷ് നിഘണ്ടുകളില്‍ ദോശയെ 'Dosa'എന്ന് തന്നെയാണ് വിളിക്കുന്നത്. എന്നിരുന്നാലും ദോശ എന്താണെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ ആഗോള തലത്തില്‍ ചില വിശേഷണങ്ങള്‍ നല്‍കാറുണ്ട്.

Advertising
Advertising

ഉപ്പ് രസമുള്ള അല്ലെങ്കില്‍ എരിവുള്ള ഇന്ത്യന്‍ പാന്‍കേക്ക് അല്ലെങ്കില്‍ മൊരിഞ്ഞ പാന്‍കേക്ക്, തെക്കേ ഇന്ത്യയിലെ ക്രേപ്പ്, നേര്‍ത്ത പാന്‍കേപ്പ് പോലുള്ള പലഹാരം, അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചുണ്ടാക്കുന്ന പാന്‍കേക്ക് എന്നിങ്ങനെയാണ് ദോശയെ വിശേഷിപ്പിക്കാറുള്ളത്.

മസാല ദോശയെ സ്പൈസ്ഡ് പൊട്ടറ്റോ പാന്‍കേക്കെന്നും പ്ലെയിന്‍ ദോശയെ പ്ലെയിന്‍ പാന്‍കേക്കെന്നും റവ ദോശയെ റവ പാന്‍കേക്കെന്നും വിളിക്കുന്നു. ഇതിനുപുറമെ ഉത്തപ്പത്തിനും ചീസ് ദോശയ്ക്കും വിദേശത്ത് ആരാധകര്‍ ഏറെയാണ്.

അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദോശ എന്ന് പറയുന്ന രീതിയില്‍ ചില വ്യത്യാസങ്ങളുണ്ട്. മലയാളത്തില്‍ 'ദോശ' എന്ന് പറയുമ്പോള്‍ തമിഴില്‍ 'ദോസൈ' എന്നാണ് പറയുക. വിദേശ രാജ്യങ്ങളിലെത്തിയ ദോശ പിന്നീട് 'ദോസ' ആയി മാറി. നിലവില്‍, യുകെ, യുഎസ്, ഔസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ റസ്റ്റോറന്റുകളില്‍ സുലഭമായി ദോശ വിളമ്പുന്നുണ്ട്.

സാമ്പാര്‍, ചട്‌നി എന്നിവക്കൊപ്പം ദോശ കഴിക്കുന്നത് സമീകൃതാഹാരമാണ്. വയറിന് വളരെ ലഘുവും ദഹിപ്പിക്കാന്‍ എളുപ്പമുള്ളതുമായ വിഭവം കൂടിയാണ് ദോശ. പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കുന്നതിനാല്‍ ദോശ കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News