ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ വരുത്താറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും!

ഗ്യാസിനു പകരമുള്ള മികച്ചതും ലാഭകരവുമായ ബദലായി മിക്ക വീടുകളിലും ഇപ്പോൾ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളാണ് ഉപയോഗിക്കുന്നത്

Update: 2026-09-26 16:07 GMT

പാചകവാതക വില കൂടിയും കുറഞ്ഞുമിരിക്കുന്നതിനാൽ അതിനെ മാത്രം ആശ്രയിച്ച് പാചകം ചെയ്യുന്നത് ഇപ്പോൾ ബുദ്ധിമുട്ടാണ്. ഗ്യാസിനു പകരമുള്ള മികച്ചതും ലാഭകരവുമായ ബദലായി മിക്ക വീടുകളിലും ഇപ്പോൾ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ അശ്രദ്ധമായ ഉപയോഗം ഇതിന്റെ ഗ്ലാസ് പൊട്ടാനോ സ്റ്റൗ പൂർണമായും കേടാകാനോ കാരണമാകും. ഇൻഡക്ഷൻ സ്റ്റൗ കേടുകൂടാതെ ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

ചൂടുള്ള പ്രതലത്തിൽ വെള്ളം വീഴ്ത്തരുത്

പാചകം കഴിഞ്ഞയുടനെ സ്റ്റൗ വൃത്തിയാക്കുന്ന ശീലം ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ കാര്യത്തിൽ തീർത്തും ഒഴിവാക്കണം. സ്റ്റൗ പൂർണമായും തണുത്തതിന് ശേഷം മാത്രമേ വൃത്തിയാക്കാൻ പാടുള്ളൂ. ചൂടുള്ള പ്രതലത്തിൽ വെള്ളം വീണാൽ അത് മായാത്ത പാടുകൾക്ക് കാരണമാവുകയും, പിന്നീട് സ്റ്റൗ ചൂടാകാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. അതിനാൽ 'ഹീറ്റ് ഇൻഡിക്കേറ്റർ' ലൈറ്റ് അണഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷം പ്ലഗ് ഊരിമാറ്റി മാത്രം സ്റ്റൗ വൃത്തിയാക്കുക.

Advertising
Advertising

കറകൾ ഉണങ്ങിപ്പിടിക്കാൻ അനുവദിക്കരുത്

പാചകത്തിനിടെ എന്തെങ്കിലും തിളച്ചു തൂവിയാൽ, അത് ഉണങ്ങിപ്പിടിക്കാൻ അനുവദിക്കാതെ ഉടൻ തന്നെ നനഞ്ഞ തുണികൊണ്ട് തുടച്ചു മാറ്റാൻ ശ്രദ്ധിക്കുക. കാപ്പിയോ പഞ്ചസാരയോ പോലെ ഒട്ടിപ്പിടിക്കുന്ന കറകളാണെങ്കിൽ, തുല്യ അളവിൽ വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം തളിച്ച് 10 മിനിറ്റിനു ശേഷം തുടച്ചു മാറ്റാവുന്നതാണ്. പാത്രങ്ങൾ തേയ്ക്കുന്ന പരുക്കൻ സ്ക്രബ്ബറുകൾ ഉപയോഗിച്ച് ഗ്ലാസ് പ്രതലം വൃത്തിയാക്കുന്നത് പോറലുകൾ വീഴാനും കാലക്രമേണ സ്റ്റൗ കേടാകാനും കാരണമാകും.

വിള്ളലുകൾ അവഗണിക്കരുത്

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുന്നവർ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണിത്. കൺട്രോൾ സ്വിച്ചുകൾക്ക് സമീപമോ മറ്റോ ഗ്ലാസിൽ എന്തെങ്കിലും വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആ സ്റ്റൗ പിന്നീടൊരിക്കലും ഉപയോഗിക്കരുത്. കേടായ സ്റ്റൗവിലൂടെ വൈദ്യുതി കടന്നുപോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. നിങ്ങളുടെ സുരക്ഷയെക്കരുതി ഇത്തരം കേടുപാടുകൾ കണ്ടാൽ ഉടനടി അത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കുക.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News