ഹോട്ടലുകളിൽ എന്തുകൊണ്ട് എപ്പോഴും വെളുത്ത ബെഡ്ഷീറ്റുകൾ? പിന്നിലെ രഹസ്യം ഇതാണ്!

വെറുമൊരു ഭംഗിക്ക് വേണ്ടിയല്ല ഇത്. കൗതുകകരവും പ്രായോഗികവുമായ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്

Update: 2026-09-26 08:13 GMT

ചെറിയ ലോഡ്‍ജ് തൊട്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ സാധാരണയായി കാണുന്ന ഒന്നുണ്ട്...വെളുത്ത ബെഡ് ഷീറ്റുകൾ. ഒരു ഹോട്ടൽ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് വെളുത്ത ബെഡ്ഷീറ്റാണ്. ചുമരിന്‍റെ നിറമോ ഫർണിച്ചറോ മാറിയേക്കാം, പക്ഷേ കിടക്ക വിരി എപ്പോഴും വെള്ളയായിരിക്കും . വെറുമൊരു ഭംഗിക്ക് വേണ്ടിയല്ല ഇത്. കൗതുകകരവും പ്രായോഗികവുമായ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്.

അതിഥികൾക്ക് ശുചിത്വം, സുരക്ഷ, വിശ്വാസം എന്നിവ അനുഭവപ്പെടാൻ വേണ്ടിയാണ് വെളുത്ത ബെഡ് ഷീറ്റുകൾ വിരിക്കുന്നത്. മനഃശാസ്ത്രപരമായി, വെളുത്ത നിറം മനസിന് ശാന്തതയും സമാധാനവും നൽകുന്ന ഒന്നാണ്. യാത്ര ചെയ്ത് തളർന്നെത്തുന്ന ഒരാൾക്ക് വെളുത്ത വിരിപ്പുകളുള്ള കിടക്ക കാണുമ്പോൾ തന്നെ തളർച്ച മാറി പെട്ടെന്ന് ഉറക്കം വരാൻ ഇത് സഹായിക്കും. വെളുത്ത നിറം എപ്പോഴും വൃത്തിയുടെയും വിശുദ്ധിയുടെയും പ്രതീകമാണ്. ബെഡ്ഷീറ്റ് വെളുത്തതാണെങ്കിൽ അതിൽ ഉണ്ടാകുന്ന ചെറിയ കറ പോലും വ്യക്തമായി കാണാൻ സാധിക്കും. അത് കൃത്യമായി കഴുകി വൃത്തിയാക്കിയതാണെന്ന് കാണുമ്പോൾ തന്നെ അതിഥികൾക്ക് മനസിലാകും. അതുപോലെ മറ്റ് നിറങ്ങളിൽ കാണുന്നതുപോലെ വെളുത്ത ഷീറ്റുകളിലെ കറകൾ ഹോട്ടലുകൾക്ക് മറയ്ക്കാൻ കഴിയില്ല. ഇത് ഉയർന്ന ശുചിത്വ നിലവാരം പാലിക്കാൻ അവരെ നിർബന്ധിതരാക്കുന്നു. ഇത് ഉപഭോക്തൃ വിശ്വാസം വളർത്തുന്നു.

Advertising
Advertising

ഹോട്ടലുകൾ ദിവസവും നൂറുകണക്കിന് ബെഡ്ഷീറ്റുകൾ കഴുകുന്നു. വ്യത്യസ്ത നിറങ്ങളിലുള്ള ഷീറ്റുകളാണെങ്കിൽ അവ വെവ്വേറെ കഴുകേണ്ടിവരും ഇത് വലിയ തലവേദനയാണ്. എന്നാൽ വെളുത്ത തുണികൾ ബ്ലീച്ച് ചെയ്ത് കഴുകാൻ വളരെ എളുപ്പമാണ്. ശക്തമായ ക്ലീനിംഗ് ഏജന്റുകളും ചൂടുവെള്ളവും ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ, കറകൾ പൂർണമായി മാറുന്നതോടൊപ്പം അവയിലുള്ള ബാക്ടീരിയകളും പൂർണമായി നശിക്കുന്നു. നിറം മങ്ങുമെന്ന പേടിയും വേണ്ട. വെളുത്ത നിറം വെളിച്ചത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. അതിനാൽ, മുറിയിൽ വെളുത്ത ബെഡ്ഷീറ്റുകൾ ഉപയോഗിക്കുമ്പോൾ മുറിക്ക് കൂടുതൽ വെളിച്ചവും, സാധാരണയേക്കാൾ കൂടുതൽ വലിപ്പവും ള്ളതായി തോന്നും. ഇത് അതിഥികൾക്ക് നല്ലൊരു അന്തരീക്ഷം നൽകുന്നു.

90കളുടെ അവസാനത്തിലാണ് വലിയ അന്താരാഷ്ട്ര ഹോട്ടലുകൾ വെളുത്ത ബെഡ്ഷീറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. പതിയെ ഇത് ആഡംബരത്തിന്‍റെ പ്രതീകമാവുകയും ചെയ്തു. അതിന് ശേഷം എല്ലാ ഹോട്ടലുകളും ഈ മാതൃക പിന്തുടരാൻ തുടങ്ങി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News