സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ

അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുക

Update: 2021-01-13 11:00 GMT

സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുക. കോവിഡ് സെസ് പിൻവലിക്കുന്നതിൽ തീരുമാനം പിന്നീടുണ്ടാകും.

അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.

Full View
Tags:    

Similar News