നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്

Update: 2023-02-23 01:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: സിനിമ -സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു.41 വയസായിരുന്നു.  കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി മിനിസ്ക്രീന്‍ രംഗത്തേക്ക് വരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Full View

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബിയുടെ ജനനം. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ്.പ്പൂണിത്തുറ സർക്കാർ സ്കൂളിലും, എറണാകുളം സെന്‍റ്.തെരേസാസിലുമായിരുന്നു സ്കൂൾ-കോളജ് വിദ്യാഭ്യാസം.

Full View

സ്കൂൾ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാൻ തുടങ്ങി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News