കോമൺവെൽത്തില്‍ മെഡലിനരികെ മലയാളികള്‍; എം. ശ്രീശങ്കറും അനീസ് യഹിയയും ഫൈനലിൽ

ഇന്ത്യ സ്വർണപ്രതീക്ഷ വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കർ

Update: 2022-08-02 10:48 GMT
Editor : Shaheer | By : Web Desk
Advertising

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ 8.05 മീറ്റർ ചാടിയാണ് ശ്രീശങ്കര്‍ ഫൈനൽയോഗ്യത നേടിയത്. 7.68 മീറ്റർ ചാടി ആറാമതായാണ് അനീസ് ഫൈനലില്‍ കടന്നത്.

ഇന്ത്യ സ്വർണപ്രതീക്ഷ വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കർ. ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപ് പുരുഷ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരം കൂടിയാണ്.

കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ലോങ് ജംപിൽ ശ്രീശങ്കർ ഫൈനലിൽ കടന്നിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് 23കാരൻ. എന്നാൽ, ഫൈനലിൽ ഏഴാമനായാണ് ഫിനിഷ് ചെയ്യാനായത്.

Summary: Malayali long jumpers Murali Sreeshankar and Muhammad Anees Yahiya qualified for the final of the men's long jump in commonwealth games 2022

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News