കാര്യവട്ടത് അവസാൻ ടി20യിൽ ഇന്ത്യക്ക് ടോസ്; ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ

Update: 2026-01-31 13:36 GMT
Editor : Harikrishnan S | By : Sports Desk

തിരുവനതപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ - ന്യുസിലൻഡ് അവസാന ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസൺ ആദ്യമായി ഇന്ത്യൻ ജേഴ്‌സിയിൽ സ്വന്തം നാട്ടിൽ കളിക്കാനിറങ്ങുന്നു. മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത് അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ എന്നിവരാണ് ടീമിലേക്ക് തിരികെയെത്തിയവർ. ഹർഷിത് റാണാ, രവി ബിഷ്‌ണോയി, കുൽദീപ് യാദവ് എന്നിവരാണ് ടീമിൽ നിന്ന് പുറത്തായവർ.

അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരമാണിത്. ഫെബ്രുവരി ഏഴിന് തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അവസാന മത്സരമാണെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മൂന്ന് മത്സരങ്ങൾ ജയിച്ച് പരമ്പര പോക്കറ്റിലാക്കിയ ഇന്ത്യക്ക് ലോകകപ്പിനായുള്ള അവസാന ഇലവൻ കണ്ടെത്താനുള്ള അവസാരമാണ് ഈ മത്സരം.

Advertising
Advertising

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ കളിക്കാനെത്തുന്നത്. 2023ൽ ആസ്ട്രേലിയക്കെതിരെയാണ് അവസാനമായി തലസ്ഥാനത്ത് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കളിക്കാനെത്തിയത്. അന്ന് ടീമിനൊപ്പണമുണ്ടായിരുന്ന സഞ്ജുവിന് കളത്തിലിറങ്ങാനായില്ല. ഇക്കുറി സഞ്ജു ടീമിലുമുണ്ട് കളിക്കാനിറങ്ങുകയും ചെയ്യുമെന്ന് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി.

കഴിഞ്ഞ നാല് മത്സരങ്ങളിലായി സഞ്ജുവിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. മറുഭാഗത്ത് ഇഷാൻ കിഷൻ തകര്പ്പന് ഫോമിൽ തുടരുന്ന സാഹചര്യത്തിൽ സഞ്ജുവിനെ ടീമിലെ സ്ഥാനം ഭീഷണിയിലാണ്. കാര്യവട്ടത് കാര്യമായില്ലെങ്കിൽ ലോകകപ്പിൽ ആദ്യ ഇലവനിൽ നിന്ന് സഞ്ജു പുറത്തായേക്കാം. നാല് മത്സരങ്ങളിൽ 142.86 സ്ട്രൈക്ക് റേറ്റിൽ വെറും 40 റൺസ് മാത്രമേ സഞ്ജുവിന് നേടാൻ സാധിച്ചിട്ടുള്ളു. ക്രീസിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും തന്നെയാണ് ഓപ്പണിങ് റോളിൽ സ്റ്റാർട്ട് ചെയ്യുക.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News