കരിങ്കൊടികള്‍ക്കിടയിലൂടെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍..
കരിങ്കൊടി വീശുന്ന പ്രതിഷേധക്കാർക്കിടയിലൂടെ കടയ്ക്കല്‍ ചന്ദ്രന്‍ നടന്നു പോകുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ഏറ്റവും ഒടുവിലായി പുറത്തുവിട്ടത്.
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര് കടയ്ക്കൽ ചന്ദ്രൻ എന്നാണ്. കരിങ്കൊടി വീശുന്ന പ്രതിഷേധക്കാർക്കിടയിലൂടെ കടയ്ക്കല്‍ ചന്ദ്രന്‍ നടന്നു പോകുന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ആണ് ഒരുക്കിയത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിദ്ദിഖ്, സുദേവ് നായര്‍, മുരളി ഗോപി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഗോപി സുന്ദറിന്‍റേതാണ് സംഗീതം. ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വഹിച്ചത്.
കോവിഡ് വ്യാപനത്തിന് മുന്‍പ് തന്നെ വണിന്‍റെ ചിത്രീകരണം പകുതിയിലേറെ പൂര്‍ത്തിയായിരുന്നു. ബാക്കി ചിത്രീകരണം കോവിഡും ലോക്ക്ഡൌണും കാരണം നീണ്ടുപോയി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു സംവിധായകന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ റിലീസ് തിയ്യതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.