വിലക്കുറവും അധിക വാറണ്ടിയും; ഈ ഓണം ഇംപെക്‌സിന്‍റെ സ്‌പെഷ്യൽ ഓഫറുകൾക്കൊപ്പം

ഇംപെക്സിന്‍റെ എല്‍ഇഡി ടിവിക്ക് 50 ശതമാനം വിലക്കുറവിനൊപ്പം നാലുവര്‍ഷം ഫുള്‍ വാറണ്ടിയും നല്‍കുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും ആകര്‍ഷകമായ ഓഫര്‍

Update: 2022-09-08 07:09 GMT
By : Web Desk

വമ്പന്‍ ഓഫറുകളുടെ പെരുമഴക്കാലം കൂടിയാണ് ഓരോ ഓണക്കാലവും. കോവിഡ് തളര്‍ത്തിയ വിപണിക്ക് പുനര്‍ജന്മം നല്‍കിയിരിക്കുകയാണ് ഈ ഓണക്കാലം. ജനങ്ങളുടെ മനസ്സിലിടം നേടാനായി ബ്രാന്‍ഡുകള്‍ പരസ്പരം മത്സരിക്കുന്ന സമയം. എന്നാല്‍ ഇത്തവണ ഓണവിപണി കീഴടക്കിയിരിക്കുകയാണ് പ്രമുഖ ഗൃഹോപകരണ-കിച്ചണ്‍വെയര്‍ ബ്രാന്‍ഡായ ഇംപെക്സിന്‍റെ എല്ലാ പ്രൊഡക്ടുകളും. വിപുലമായ ഓഫറുകളും പുതിയ ബ്രാന്‍ഡ് അംബാസഡറുമാരുമായാണ് ഇംപെക്സ് ഇത്തവണ വിപണി പിടിച്ചിരിക്കുന്നത്.

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനാണ് ഇംപെക്സ് ഹോം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍. നടി കല്യാണി പ്രിയദര്‍ശന്‍ കിച്ചണ്‍വെയര്‍സിന്‍റെ അംബാസഡറും.

Advertising
Advertising
Full View

വിലക്കുറവും അധിക വാറണ്ടിയും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇംപക്സ് ഉറപ്പുനല്‍കുന്നു. ഇംപെക്സിന്‍റെ എല്‍ഇഡി ടിവിക്ക് 50 ശതമാനം വിലക്കുറവിനൊപ്പം നാലുവര്‍ഷം ഫുള്‍ വാറണ്ടിയും നല്‍കുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും ആകര്‍ഷകമായ ഓഫര്‍. ഗൂഗിള്‍, ആന്‍ഡ്രോയ്ഡ് സര്‍ട്ടിഫൈഡുള്ളവയാണ് ഇംപെക്സിന്‍റെ എല്‍ഇഡി ടിവികള്‍.

ഇംപെക്സിന്‍റെ കുക്കര്‍, മിക്സി, ഗ്യാസ് സ്റ്റൌ പോലുള്ള കിച്ചണ്‍ പ്രൊഡക്ടുകള്‍ക്കും ഈ ഓണക്കാലത്ത് ആവശ്യക്കാരേറെയാണ്. ഇലക്ട്രോണിക്സ് ഗൃഹോപകരണ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇംപെക്സിന് നിലവില്‍ ബംഗളുരുവിലും എറണാകുളത്തുമായി 3 ഫാക്ടറികളാണ് ഉള്ളത്. നൂതനമായ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും ഇന്ത്യയിൽ നിർമിച്ച് ലോകമെങ്ങും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇംപെക്സ് ഇപ്പോള്‍.

Tags:    

By - Web Desk

contributor

Similar News