യാത്രകളുടെ ഇന്നോവേറ്റർ; ലോകത്തിലേക്കുള്ള വാതിൽ തുറന്ന് ഒരു പ്രവാസി

യാത്രകളെ ഇന്നോവേറ്റ് ചെയ്യണമെന്ന ആ​ഗ്രഹമാണ് ആൽബർടിനെ 17-ാമത്തെ വയസ്സിൽ നാട്ടിൽ ഒരു കാൾ സെന്ററിൽ ജോലി ചെയ്യാൻ പ്രേരിപ്പിച്ചത്.

Update: 2025-09-15 12:42 GMT
Editor : geethu | Byline : Web Desk

11 ക്ലിക്കിൽ ഉംറ നടപടിക്രമങ്ങൾ പൂർണമായി പൂർത്തിയാക്കാം, അതും വീട്ടിലിരുന്ന്. ഉംറയ്ക്കുള്ള വീസയ്ക്കും ഹോട്ടൽ ബുക്കിങ്ങിനും അവിടെ എത്തിയതിന് ശേഷമുള്ള യാത്രയ്ക്കും നിരവധി വെബ്സൈറ്റുകളിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. ട്രാവൽ വിങ്സ് (Travel Wings) എന്ന ട്രാവൽ ബ്രാൻഡാണ് ഇത്തരമൊരു വെബ് പോർട്ടൽ അവതരിപ്പിച്ചത്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ട്രാവൽ വിങ്സ് ഫോർ ഉംറ എന്ന പോർട്ടൽ ഉപയോ​ഗിച്ച് സ്വന്തം രീതിയിൽ ഉംറയ്ക്ക് പോകാനുള്ള നടപടി ക്രമങ്ങൾ എല്ലാം ചെയ്യാം. ആദ്യഘട്ടങ്ങളിൽ യുഎഇ, മൊറോക്കോ, നൈജീരിയ എന്നിവിടങ്ങളിലെ തീർഥാടകർക്കായിരിക്കും അവസരം. വൈകാതെ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനും ട്രാവൽ വിങ്സിന് പദ്ധതിയുണ്ട്. കുഞ്ഞുനാൾ മുതലേ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന ട്രാവൽ വിങ്സ് സിഇഒ ആൽബർട്ട് ഫെർണാണ്ടോയാണ്‌ ഉംറ യാത്രയ്ക്കുള്ള ഈ വൺ സ്റ്റോപ് സൊല്യൂഷന്റെ ബുദ്ധികേന്ദ്രം.

Advertising
Advertising


യാത്രികനിൽ നിന്ന് യാത്രകളുടെ ഇന്നോവേറ്ററിലേക്ക്


രക്ഷിതാക്കൾക്കൊപ്പം യുഎഇയിൽ നിന്ന് വല്ലപ്പോഴും തിരുവനന്തപുരത്തേക്കും അവിടെ നിന്ന് നാ​ഗർകോവിലിലേക്കുമായിരുന്നു ചെറുപ്പത്തിൽ ആൽബർട്ട് ഫെർണാണ്ടോ നടത്തിയ വലിയ യാത്രകൾ. യുഎഇയിൽ നിന്ന് ഓരോ തവണയും നാട്ടിലേക്ക് വരാൻ കുടുംബം നടത്തുന്ന വലിയ ആലോചനകളും ബുദ്ധിമുട്ടുകളും കണ്ട 12 വയസ്സുകാരൻ അന്നേ മനസിൽ കുറിച്ചതാണ് ഇതിനൊരു എളുപ്പവഴി കണ്ടെത്തുമെന്ന്. പിന്നെ പഠനവും പരിശ്രമങ്ങളുമെല്ലാം അതിനുവേണ്ടിയായിരുന്നു. യാത്രകളെ ഇന്നോവേറ്റ് ചെയ്യണമെന്ന ആ​ഗ്രഹമാണ് ആൽബർടിനെ 17-ാമത്തെ വയസ്സിൽ നാട്ടിൽ ഒരു കാൾ സെന്ററിൽ ജോലി ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നാലെ ഇ-കോമേഴ്സ് ബിസിനസിലേക്ക്. ഇതെല്ലാം യാത്രയുടെ ഡിഎൻഎ ഇഴകീറി മനസിലാക്കാൻ സഹായിച്ചു. എന്നിട്ടും 14 വർഷങ്ങൾക്ക് ശേഷമാണ് സ്വന്തമായി ഒരു ട്രാവൽ‌ ബ്രാൻഡിന് ആൽബർട്ടോ തുടക്കമിടുന്നത്. അപ്പോഴെക്കും എമിറേറ്റ്സ് എയർലൈൻസിൽ അടക്കം പ്രവർത്തിച്ച് അനുഭവസമ്പത്തുണ്ടാക്കിയിരുന്നു. രണ്ട് പരാജയങ്ങളിൽ നിന്ന് ഉൾക്കൊണ്ട പാഠവും കൂടെ കൂട്ടിയാണ് ട്രാവൽ വിങ്സിന് തുടക്കമിടുന്നത്. സ്കൂൾ കാലം തൊട്ടേ കോഡിങ്ങിനോടുള്ള താത്പര്യവും ഇതിന് സഹായമായി.

ചിറകിലേറി പാറാം

ട്രാവൽ വിങ്സ് എന്ന പേരുണ്ടാവുന്നത് യുഎഇയിലെ ഒരു കഫേയിൽ കണ്ട ഒരു കുട്ടിയുടെ വർത്തമാനമാണെന്ന് പറയും ആൽബർട്ട്. ട്രാവൽ വിങ്സിനെ ലോകോത്തര നിലവാരമുള്ള ബ്രാൻഡാക്കി വളർത്താനുള്ള ശ്രമത്തിലാണ് ആൽബർട്ടും ടീമും. യുഎഇയിൽ നിന്നും നാട്ടിലേക്കും തിരിച്ചും മാത്രം യാത്ര ചെയ്തിരുന്ന പ്രവാസി മലയാളികൾ, ലോകകാഴ്ചകൾ കാണാൻ യാത്രകൾ തുടങ്ങിയിട്ട് 10-15 വർഷങ്ങളേ ആയിട്ടുള്ളൂ. ഈ അവസരം മനസിലാക്കിയാണ് 2016ൽ യുഎഇ ആസ്ഥാനമാക്കി ട്രാവൽ വിങ്സ് എന്ന ട്രാവൽ കമ്പനിക്ക് തുടക്കമിടുന്നത്. പിന്നീട് കമ്പനിയുടെ പ്രവർത്തനങ്ങൾ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആഫ്രിക്കയിലെത്തിയപ്പോൾ അതിന് ജീവകാരുണ്യത്തിന്റെ മുഖം കൂടിയുണ്ടായിരുന്നു. ഇ-കോമേഴ്സ് മാർക്കറ്റ് കേട്ടുകേൾവി പോലുമില്ലാതിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ട്രാവൽ വിങ്സിന് തുടക്കമിടുന്നത് ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്. ഇന്ന് 22 ആഫ്രിക്കൻ രാജ്യങ്ങളിലെങ്കിലും ഉള്ള ഏക ഓൺലൈൻ ട്രാവൽ കമ്പനി കൂടിയാണ് ട്രാവൽ വിങ്സ്.

നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷണമായും പഠനസഹായമായും ഫുഡ്ബോളിന്റെ രൂപത്തിലും സഹായവും പ്രതീക്ഷയും സന്തോഷവും എത്തിക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ കാര്യമെന്ന് ഉറപ്പിച്ചു പറയുകയാണ് ആൽബർട്ട്.

സാങ്കേതിക വിദ്യയിലും യാത്രകളിലും തൊഴിൽമേഖലയിലും മാറി വരുന്ന ട്രെൻഡ് സൂക്ഷ്മമായി നിരീക്ഷിച്ച് ആ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഓരോ തവണയും ആൽബർട്ട് കമ്പനിക്ക് വേണ്ട പദ്ധതികൾ രൂപവത്കരിക്കുന്നത്. ഓരോ തവണയും ഓരോ ദിവസവും പുതുതായി എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കുകയാണ് താനെന്ന് ആൽബർട്ടോ പറയുന്നു. അതു തന്നെയാണ് ട്രാവൽ വിങ്സിനെ വ്യത്യസ്തമാക്കുന്നതും. ഉംറ യാത്രകൾക്ക് ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News