വിജയ് മസാലയുടെ അനുകരണങ്ങൾ സൗദി വിപണിയിൽ: ഉപഭോക്‌താക്കൾ വഞ്ചിതരാകരുതെന്ന് മൂലൻസ് ഗ്രൂപ്പ്

വിജയ് ബ്രാൻഡിന്‍റ ലോഗോക്ക് സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു ഉത്പന്നങ്ങൾ വിപണിയിൽ വരുന്നതായി മൂലൻസ് ഗ്രൂപ്പ്

Update: 2022-12-21 14:43 GMT
By : Web Desk
Advertising

മൂലൻസ് ഇന്‍റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിജയ് ബ്രാൻഡിന്‍റെ അനുകരണങ്ങൾ സൗദി അറേബ്യയുടെ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്. അതിനാൽ ഉപഭോക്‌താക്കള്‍ അനുകരണങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കണമെന്നും മൂലൻസ് ഇന്‍റർനാഷണൽ എക്സിം ലിമിറ്റഡ് അല്ലെങ്കിൽ മൂലൻസ് എന്‍റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാതാക്കളെന്നും ഉറപ്പാക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു.


ഗുണമേന്മ കൊണ്ടും വിലക്കുറവുകൊണ്ടും ശ്രദ്ധേയമായ വിജയ് ബ്രാൻഡിൽ സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അച്ചാറുകൾ, അരിപ്പൊടികൾ മറ്റു കേരളീയ ഇന്ത്യൻ ഭക്ഷ്യഉത്പന്നങ്ങളാണ് മൂലൻസ് ഇന്‍റർനാഷണൽ ഉല്പാദിപ്പിക്കുന്നത്. എന്നാൽ വിജയ് ബ്രാൻഡിന്‍റ ഉല്പന്നവൈവിധ്യം അനുകരിച്ചാണ്‌ മറ്റു ബ്രാൻഡുകളും അവരുടെ ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ഈയിടെയായി വിജയ് ബ്രാൻഡിന്‍റ ലോഗോക്ക് സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു ഉത്പന്നങ്ങൾ വിപണിയിൽ വരുന്നതായി മൂലൻസ് ഗ്രൂപ്പ് അറിയിച്ചു.

985–ൽ ശ്രീ ദേവസ്സി മൂലൻ സ്ഥാപിച്ച മൂലൻസ് ഗ്രൂപ്പിന്‍റെ കയറ്റുമതി വിഭാഗമാണ് മൂലൻസ് ഇന്‍റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യക്കകത്ത് വിതരണം നടത്തുന്ന മൂലൻസ് എന്‍റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, സൂപ്പർമാർക്കറ്റ് ചെയിൻ ആയ മൂലൻസ് ഫാമിലി മാർട്ട്, ജൈവകൃഷിയും ഫാർമിംഗും ഏകോപിപ്പിക്കുന്ന മൂലൻസ് ഗ്രീൻ ഫാംസ്, ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള മൂലൻസ് ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ ഇരുപതിലധികം സ്ഥാപനങ്ങളാണ് മൂലൻസ് ഗ്രൂപ്പിന്‍റെ കീഴിലുള്ളത്. അങ്കമാലി ആസ്ഥാനമായ ഗ്രൂപ്പിന്‍റ റീറ്റെയ്ൽ വിങ് ആയ മൂലൻസ് ഫാമിലി മാർട്ട് വിലക്കുറവുകൊണ്ടും ഗുണമേന്മകൊണ്ടും ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് ഒരു വേറിട്ട അനുഭവമാക്കിത്തീർത്തതുവഴി ജനങ്ങള്‍ക്കിടയില്‍ രംഗമായി മാറിക്കഴിഞ്ഞു.


സ്വദേശത്തും വിദേശത്തുമായി ആയിരത്തിലധികം ജീവനക്കാരുള്ള ഗ്രൂപ്പിന്‍റെ വളർച്ചയുടെ പിന്നിആത്മാർത്ഥതയുള്ള ജീവനക്കാരും അവരുടെ നിസ്വാർത്ഥമായ സേവനവുമാണ്. മുഖ്യമായും കസ്റ്റമേഴ്സിന്‍റെ സഹകരണസഹായങ്ങളാണ് മൂലൻസ് ഗ്രൂപ്പിന്‍റ നിലനിൽപ്പ്. സഹപ്രവർത്തകരുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് ഗ്രൂപ്പിന്‍റെ ഓരോ മേഖലയിലും ഉണ്ടാകുന്ന വളർച്ചയുടെ അടിസ്ഥാനമെന്ന് ഗ്രൂപ്പ് ചെയർമാൻ ജോസ് മൂലൻ അഭിപ്രായപ്പെട്ടു.

മൂലൻസ് ഇന്‍റർനാഷണലിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള വിജയ് ബ്രാൻഡിന്‍റെ അനുകരണങ്ങളോ ലോഗോക്ക് സമാനമായോ സാദൃശ്യമുള്ള രീതിയിലോ ഉള്ള ലോഗോ പതിച്ച ഉത്പന്നങ്ങളോ വിൽക്കുന്നതും വാങ്ങുന്നതും വിതരണം ചെയ്യുന്നതും സ്റ്റോക്ക് ചെയ്യുന്നതും സൗദി അതോറിറ്റി ഫോർ ഇൻറ്റലക്റ്റുവൽ പ്രോപ്പർട്ടിയുടെ ബ്രാൻഡ് രജിസ്ട്രേഷൻ പ്രകാരം വലിയ പിഴ ഈടാക്കാവുന്നതും മറ്റു നിയമനടപടികൾ നേരിടേണ്ടി വരുന്നതുമായ ഗുരുതരമായ കുറ്റമാണെന്ന് മൂലന്‍സ്‌ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. 

ജോസ് മൂലൻ, സാജു മൂലൻ, ജോയ് മൂലൻ എന്നിവരാണ് മൂലൻസ് ഗ്രൂപ്പിന്‍റെ പ്രൊമോട്ടർമാർ. ജിദ്ദ ആസ്ഥാനമായ സ്‌പൈസ് സിറ്റി ട്രേഡിങ്ങ് കമ്പനിക്കാണ് സൗദി അറേബ്യയിലെ വിജയ് ഉല്പന്നങ്ങളുടെ വിതരണചുമതല. അതേസമയം മാഷ എന്ന ബ്രാൻഡിൽ പ്രീമിയം ഭക്ഷ്യ ഉത്പന്നങ്ങളും ഗ്രൂപ്പ് സൗദി അറേബ്യയിൽ വിതരണം ചെയ്യുന്നുണ്ട്.

Tags:    

By - Web Desk

contributor

Similar News