കോഴിക്കോട് പാം ട്രീയുടെ പുതിയ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങി
ഉയർന്ന ഗുണനിലവാരത്തിലുള്ള ചോക്ലേറ്റുകളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
Update: 2026-01-20 06:55 GMT
കോഴിക്കോട്: ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ഡേറ്റ്സ് തുടങ്ങിയവരുടെ ശേഖരമൊരുക്കി പാം ട്രീയുടെ 19ാം മത് ഔട്ട്ലെറ്റ് കോഴിക്കോട് തുറന്നു. പാം ട്രീ സി.ഇ.ഒ. കെ.സി. ഷമീറും കുടുംബാംഗങ്ങളും ചേർന്ന് വെസ്റ്റ് നടക്കാവ് കണ്ണൂർ റോഡിൽ തുടങ്ങിയ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. ഉയർന്ന ഗുണനിലവാരമുള്ള നട്സ്, ഈന്തപ്പഴങ്ങൾ എന്നിവയ്ക്കൊപ്പം ഗിഫ്റ്റ് ഹാമ്പറുകളും ഇവിടെ ലഭ്യമാണ്. ഉയർന്ന ഗുണനിലവാരത്തിലുള്ള ചോക്ലേറ്റുകളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
മൂന്ന് നിലകളിൽ അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ഷോറൂമിൽ ഉപഭോക്താക്കൾക്കായി ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. വിദേശത്ത് നിന്നുള്ള ഉത്പന്നങ്ങളും ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്.