കുട്ടനാട് പാക്കേജിനെ ആയുധമാക്കി മുന്നണികൾ

കുട്ടനാട് പാക്കേജിനെ ചൊല്ലിയുള്ള വാക്പോരാണ് മാവേലിക്കര മണ്ഡലത്തിൽ

Update: 2019-04-06 04:40 GMT

കുട്ടനാട് പാക്കേജിനെ ചൊല്ലിയുള്ള വാക്പോരാണ് മാവേലിക്കര മണ്ഡലത്തിൽ. പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് യുഡിഎഫ് പറയുമ്പോൾ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചതിലൂടെ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നാണ് എൽ.ഡി.എഫ് വാദം.

Full View

പാളിപ്പോയ കുട്ടനാട് പാക്കേജിനെച്ചാല്ലി ഇരു മുന്നണികളും പലപ്പോഴും കൊമ്പുകോർക്കുന്ന സ്ഥലമാണ് കുട്ടനാട്. തെരഞ്ഞെടുപ്പ് വന്നതോടെ ചർച്ചകൾക്ക് ചൂടു പിടിച്ചു. സംസ്ഥാനത്തിന്റെ നെല്ലറയുടെ വികസനത്തിന് ആക്കം കൂട്ടേണ്ടിയിരുന്ന പാക്കേജ് നടപ്പിലാക്കാതെ പോയതിന്‍റെ നിരാശയിലാണ് കർഷകർ.

സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് വേട്ടാക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. എന്നാൽ പ്രളയം തകർത്ത കുട്ടനാടിനെ സംസ്ഥാന സർക്കാർ അർഹിക്കുന്ന പരിഗണന നൽകിയില്ല എന്ന ആരോപണവുമായാണ് ഇടതുമുന്നണിയെ യു.ഡി.എഫ് പ്രതിരോധിക്കുന്നത്. ‌‌

Tags:    

Similar News