ഹാഷ്ടാഗ്

| കവിത

Update: 2023-10-28 05:26 GMT
Advertising
Click the Play button to listen to article


ഹാഷ്ടാഗ്,

നഗരചത്വരം

പതിനായിരങ്ങളുടെ സംഗമം.

ഞാനും നീയും

സന്ദേശങ്ങളായി കൈകോര്‍ക്കുന്നു

അക്ഷരങ്ങളിലെ തീയിലകളില്‍

കാറ്റൂതുന്നു.

നീതിയുടെ പടവുകള്‍ വരയ്ക്കപ്പെടുന്നു

പ്രത്യാശയുടെ മുനമ്പുകള്‍

പ്രത്യക്ഷപ്പെടുന്നു.

ഹാഷ്ടാഗ്,

നീതിയുടെ കൊള്ളിയാന്‍ വെട്ടമെന്ന് ചിലര്‍

വിധിയുടെ കണിശതക്കരുത്തിന്റെ

ആദ്യചുവടെന്ന് മറ്റുചിലര്‍.

ഒരാളല്ല,

ഒരായിരം

പതിനായിരം

നഗരചത്വര നിശ്വാസത്തിന്

പ്രഹരാഗ്‌നിയുടെ ചൂട്.

ഹാഷ്ടാഗ്,

നിനക്കും എനിക്കും ഒരേ മുഖം

ഒരേ തീയാവേശം.

എങ്കിലും

ചത്വരങ്ങള്‍ പെരുകുന്നു

നീതിയുടെ മണിയൊച്ച

അകലങ്ങളിലൊതുങ്ങുന്നു.




 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - വിനോദ് വിയാര്‍

Writer

Similar News

അടുക്കള