മിശിഹ

തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാം, ഒരു മനുഷ്യന് നേടാവുന്നതിലപ്പുറം പലതും നേടിയെടുത്ത ഒരു ഇതിഹാസത്തെക്കുറിച്ച്. ഇന്ദ്രജാലങ്ങള്‍ ഒളിപ്പിച്ചു വെച്ച ഇടംകാലിനെക്കുറിച്ച്. ഒരു ജനതയുടെ പ്രതീക്ഷയുടെ പ്രവാചകനെക്കുറിച്ച്.

Update: 2022-12-18 19:55 GMT


ഇത് അയാളുടെ അവസാനത്തെ ലോകകപ്പായിരുന്നു..

അദ്ദേഹം നിരാശപ്പെടുത്തിയില്ല,

കാരണം, ലോകം അയാളെ വിളിച്ചത് 'മിശിഹാ' എന്നായിരുന്നു!..

ഇത് ഒരു ഇതിഹാസ രാത്രിയാണ്,

ചരിത്രമാണ്.

വൈദ്യശാസ്ത്രം വളര്‍ച്ച മുരടിച്ചു എന്ന് വിധിയെഴുതിയ

ഒരു മനുഷ്യന്റെ ഇടം കാലിലേക്ക് ലോകം മൂഴുവന്‍ ഉറ്റുനോക്കിയ രാത്രി.

പ്രവചനങ്ങള്‍ക്കതീതമായി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ

പ്രവാചകന്‍ നിറഞ്ഞാടിയപ്പോള്‍

ലുസെയില്‍ സ്റ്റേഡിയത്തില്‍ മറഡോണയും

അവതരിച്ചിരിക്കണം.

ഈ രാത്രി അയാള്‍ക്ക് എങ്ങനെയാണ്

അവിടെയെത്താതിരിക്കാന്‍ സാധിക്കുക?!

ഘടികാരങ്ങള്‍ എത്രയോ തവണ നിലച്ചു.

ലോകം മുഴുവന്‍ ഉരുട്ടി ഗോളാകൃതിയില്‍

അയാള്‍ ഉരുട്ടിവിട്ട് വല കുലുക്കി.

പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍

തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാം

ഒരു മനുഷ്യന് നേടാവുന്നതിലപ്പുറം

പലതും നേടിയെടുത്ത ഒരു ഇതിഹാസത്തെക്കുറിച്ച്

ഇന്ദ്രജാലങ്ങള്‍ ഒളിപ്പിച്ചു വെച്ച ഇടംകാലിനെക്കുറിച്ച്

ഒരു ജനതയുടെ പ്രതീക്ഷയുടെ പ്രവാചകനെക്കുറിച്ച്

അവന്റെ ഇന്ദ്രജാലങ്ങള്‍ കാണാന്‍

ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെ കുറിച്ച്

കാല്‍പന്ത് കൊണ്ട് കവിത എഴുതിയ

ഒരു മെസി യുഗത്തെക്കുറിച്ച്..

പ്രവചനങ്ങള്‍ക്കതീതമായി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ

പ്രവാചകന്‍ നിറഞ്ഞാടിയപ്പോള്‍

ലുസെയില്‍ സ്റ്റേഡിയത്തില്‍ മറഡോണയും

അവതരിച്ചിരിക്കണം.

ഈ രാത്രി അയാള്‍ക്ക് എങ്ങനെയാണ്

അവിടെയെത്താതിരിക്കാന്‍ സാധിക്കുക?!

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആരിഫ അവുതല്‍

Writer

Similar News

അടുക്കള
Dummy Life
Behind the scene