പ്രണയബാക്കി

| കവിത

Update: 2024-02-15 09:01 GMT

ഓര്‍മ്മകളുടെ പടിക്കെട്ടില്‍

നിന്റെ കാല്‍പ്പാടുകള്‍.

ഹ്യദയം തണുപ്പിക്കുന്ന

കുളിര്‍ കാറ്റായി

പാദസ്വര കിലുക്കങ്ങള്‍.

നെഞ്ചിലുടക്കിയ നോട്ടങ്ങളെ

മായ്ക്കാന്‍ കഴിയാതെ

നമ്മളൊരുമ്മിച്ചിരുന്ന

ക്ലാസ്മുറി.

നമുക്കിടയില്‍ വിരിഞ്ഞ

സൗഗന്ധികപ്പൂക്കളുടെ

കരിയാത്ത ഇതളുകളാണ്,

എന്റെ കവിത.

കാറ്റായും

കടലായും

മഴയായും

നിന്നെ എഴുതി കൊണ്ടേയിരിക്കും.

അവസാന ശ്വാസം വരെ.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - വിനോദ് വിയാര്‍

Writer

Similar News