ഗദ്ദര്‍

| കവിത

Update: 2023-08-07 06:06 GMT
Advertising

പതിവിന്‍പടി

അതിരാവിലത്തെ

വീട്ടുമുറ്റത്ത്,

മലയും പുഴയും

കാടും നാടും

പരാതികളോടെ

ഉറക്കമുണരും,

വരും തിരക്കുമെന്ന്

ഉറയ്ക്കാത്ത

കാലുകളില്‍ ആ

തുറിച്ച പ്രതീക്ഷകള്‍...

ഭയമില്ലാത്ത

വാക്കുകളുടെ

ഞെരിപൊരിയില്‍

ഒരു കവിത തിളച്ചു,

മരിച്ച ഗദ്ദറിന്‍

ശരീരത്തിനകത്ത്


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനസ് മാള

Writer, Poet

Similar News

അടുക്കള
Dummy Life