കൂടുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ബാലസാഹിത്യങ്ങള്‍ ഉയര്‍ന്നുവരണം

കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വളര്‍ച്ചയെ കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതാകണം ബാലസാഹിത്യ രചനകളെന്ന് ഡോ. മോഹന്‍ റോയ് ജി അഭിപ്രായപ്പെട്ടു.

Update: 2023-11-04 09:51 GMT

ജെന്‍ട്രല്‍ ന്യൂട്രലായിട്ടുള്ള ബാലസാഹിത്യ രചനകളാണ് ഇന്നത്തെ സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതെന്ന പൊതു അഭിപ്രായവുമായി നിയമസഭ പുസ്തകോത്സവ വേദിയിലെ പാനല്‍ ചര്‍ച്ച. ബാല്യം-സാഹിത്യം-അവകാശം എന്ന വിഷയത്തില്‍ പള്ളിയറ ശ്രീധരന്‍, ഡോ. മോഹന്‍ റോയ് ജി, രാധിക സി.നായര്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ പാനല്‍ ചര്‍ച്ചയിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്.

രചനകളുടെ ഗുണമേന്മ, വിഷയങ്ങളുടെ വൈവിധ്യം എന്നിവയില്‍ ബാലസാഹിത്യ രംഗത്ത് ഇന്ന് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പള്ളിയറ ശ്രീധരന്‍ സൂചിപ്പിച്ചു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരിനു കീഴിയില്‍ പ്രവര്‍ത്തിക്കുന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനം മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലെന്നതും നമുക്ക് അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ബാലസാഹിത്യ രചനകളില്‍ ഭിന്നശേഷി വ്യക്തികളെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദങ്ങള്‍ അവരുടെ കുറവുകള്‍ ചൂണ്ടിക്കാട്ടിയുള്ളതാകരുതെന്ന് രാധിക സി. നായര്‍ പറഞ്ഞു. ബാലസാഹിത്യത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ രചനയുടെ ഘടനയില്‍ വലിയമാറ്റങ്ങള്‍ അവലംബിക്കേണ്ട സമയമായിക്കഴിഞ്ഞെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വളര്‍ച്ചയെ കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതാകണം ബാലസാഹിത്യ രചനകളെന്ന് ഡോ. മോഹന്‍ റോയ് ജി പറഞ്ഞു. ടീച്ചര്‍, നേഴ്‌സ് എന്നീ ജോലികളില്‍ സ്ത്രീകളെയും, പോലീസ്, ഡോക്ടര്‍, ഡ്രൈവര്‍ തുടങ്ങിയ കഥാപാത്രങ്ങളെ പുരുഷന്മാരായും ചിത്രീകരിക്കുന്ന പ്രവണത ബാലസാഹിത്യങ്ങളില്‍ നിന്നൊഴിവാക്കപ്പെടേണ്ടതുണ്ട്. ഇതിനു വേണ്ടി സാഹിത്യ രചനകള്‍ മാത്രമല്ല പാഠപുസ്തകങ്ങളില്‍ വരെ ജെന്‍ഡല്‍ ന്യൂട്രല്‍ എന്ന ആശയം നടപ്പിലാക്കണം. സര്‍ക്കാരിന്റെ കീഴിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഈ വിഷയത്തില്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News