എം.എം മണിയും കുഞ്ഞാലിക്കുട്ടിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറം ഉപതെരഞ്ഞെടുപ്പിനായി എൽ.ഡി.എഫ് സ്‌ഥാനാർഥി വി.പി സാനുവും പത്രിക സമര്‍പ്പിച്ചു
Update: 2021-03-17 10:58 GMT
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം തുടരുന്നു. ഉടുമ്പൻചോല എൽ.ഡി.എഫ് സ്ഥാനാർഥി എം.എം മണി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലും വേങ്ങര യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലികുട്ടി വേങ്ങര ബ്ലോക്ക് ഓഫീസിലുമെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.
പട്ടാമ്പിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹസിനും ഇന്ന് നാമനിര്‍ദേശ പത്രിക നൽകി. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്‌ഥാനാർഥി വി.പി സാനു വരണാധികാരിയായ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.