ഏത് പോരായ്മകളെയും അതിജീവിക്കാം ചേര്‍ത്തുനിര്‍ത്താന്‍ ആളുണ്ടെങ്കില്‍
കോഴിക്കോട് ജില്ലാ കോടതിയുടെ കീഴിലുള്ള ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ഈ കുഞ്ഞുചിത്രത്തിന് പിന്നില്‍.
ചെറിയ പോരായ്മകൾക്കൊണ്ട് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട് പോവുന്ന ഒരുപാട് പേരുണ്ട്. കൌതുകത്തോടെ വീക്ഷിക്കാനോ, രണ്ടാംതരക്കാരായി മാറ്റി നിർത്തപ്പെടാനോ വിധിക്കപ്പെട്ടവർ. അവരിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി മാറി കൂടെ നില്‍ക്കാന്‍ എത്ര പേര്‍ ശ്രമിക്കാറുണ്ട്.
അങ്ങനെ നമ്മള്‍ മാറ്റിനിര്‍ത്തുന്നവരാണ് സംസാരശേഷിയില്ലാത്തവര്‍. അവരുടെ ആംഗ്യഭാഷ മനസ്സിലാവില്ലെന്ന കാരണം കൊണ്ട്, നമ്മള്‍ പറയുന്നത് ചിലപ്പോള്‍ അവര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെന്ന ചിന്ത കൊണ്ട് നമ്മള്‍ മാറ്റി നിര്‍ത്തുന്നവര്‍. അവര്‍ക്ക് പറയാനുള്ളത് ശബ്ദങ്ങളായി പുറത്ത് വരില്ലെന്ന് കരുതി അവരെ കേള്‍ക്കാതെ അവരുടെ കൂടെ നില്‍ക്കാതെ നമ്മള്‍ മാറി നില്‍ക്കേണ്ടതുണ്ടോ?
എങ്ങനെയാണ് വൈകല്യങ്ങളുള്ളവരെ ചേര്‍ത്ത് നിര്‍ത്തേണ്ടതെന്ന് ഒരുപറ്റം വിദ്യാര്‍ത്ഥികളിലൂടെ കാണിച്ചുതരികയാണ് ഒരു കൊച്ചുചിത്രം. കോഴിക്കോട് ജില്ലാ കോടതിയുടെ കീഴിലുള്ള ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ഈ കുഞ്ഞുചിത്രത്തിന് പിന്നില്‍. മൌനം പോലും മധുരം എന്നാണ് ചിത്രത്തിന്‍റെ പേര്.