തമിഴ് സംവിധായകനെതിരെ മീടു ആരോപണവുമായി അമലപോള്‍ 

Update: 2018-10-24 11:51 GMT

തമിഴ് സിനിമയില്‍ നടന്‍ അര്‍ജുനും ഗാനരചയിതാവ് വൈരമുത്തുവിനും പിന്നാലെ സംവിധായകന്‍ സൂസി ഗണേശനും മീടു വിവാദത്തില്‍. മലയാളി നടി അമലപോളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സൂസി ഗണേശനെതിരെ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം ലീനയുടെ പരാതി ദുരുദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു സൂസി ഗണേശന്‍റെ പ്രതികരണം.

സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇയാള്‍ മോശമായി പെരുമാറിയെന്ന് അമല വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Advertising
Advertising

ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേശന്‍ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നതെന്നും അമല വിവരിച്ചു. വളരെയധികം മാനസിക പീഡനം നേരിടേണ്ടി വന്നു. ലീനയുടെ പരാതിയും സത്യമാണെന്നാണ് അമല പറയുന്നത്. അമല കൂടി രംഗത്തുവന്നതോടെ സൂസി ഗണേശന്‍റെ നില പരുങ്ങലിലാകുകയാണ്. അമലപോള്‍ തന്നെ പിന്തുണച്ചതിന് നന്ദിയുണ്ടെന്നും അവരുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ശക്തി തരുന്നുണ്ടെന്നും ലീന മണിമേഖല പ്രതികരിച്ചു.

Tags:    

Similar News