രക്തത്തിലും പ്രതികാരത്തിലും കുതിര്‍ന്ന് കെ.ജി.എഫിന്‍റെ ട്രൈലര്‍ എത്തി

ആയിരങ്ങള്‍ പൊഴിഞ്ഞ് വീഴും. ഒരാള്‍ മാത്രം അതിജീവിക്കും. മുംബൈയുടെ തെരുവുകളില്‍ നിന്നും കോലാറിലെ സ്വര്‍ണ്ണ ഖനിയിലേക്കുള്ള റോക്കിയുടെ യാത്രക്ക് സാക്ഷിയാവുക

Update: 2018-11-09 13:55 GMT

പ്രേക്ഷകര്‍ കാത്തിരുന്ന കെ.എഫ്.ജിയുടെ ട്രൈലര്‍ പുറത്ത്. കന്നഡ സിനിമയായ കെ.ജി.എഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ്) ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തും. മുംബൈ നഗരത്തിന്‍റെ രക്തത്തിന്‍റെയും പകയുടെയും ഇടയില്‍ വളര്‍ന്ന വരുന്ന റോക്കി എന്ന കുട്ടി വളര്‍ന്ന ശേഷം കോലാര്‍ ഗോള്‍ഡ് പ്ലാന്‍റിലേക്ക് പോവുകയും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. യാഷ് ആണ് നായകന്‍. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്‍റെ ആദ്യ ഭാഗം ഡിസംബര്‍ 21ന് പുറത്തിറങ്ങും.

ആയിരങ്ങള്‍ പൊഴിഞ്ഞ് വീഴും. ഒരാള്‍ മാത്രം അതിജീവിക്കും. മുംബൈയുടെ തെരുവുകളില്‍ നിന്നും കോലാറിലെ സ്വര്‍ണ്ണ ഘനിയിലേക്കുള്ള റോക്കിയുടെ യാത്രക്ക് സാക്ഷിയാവുക. ഇതായിരുന്നു സിനിമയുടെ ഔദ്യോഗിക വിവരണം. രവി ബാസ്രൂറിന്‍റെ പശ്ചാത്തല സംഗീതം രംഗങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുന്നു.

Advertising
Advertising

Full ViewFull ViewFull ViewFull View

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയാണ് കോലാര്‍ ഗോള്‍ഡ് മൈന്‍സ്. ഒരു നൂറ്റാണ്ട് കാലം കോലാര്‍ സ്വര്‍ണ്ണ ഖനനത്തില്‍ പ്രശസ്തി നേടിയിരുന്നു. കുറഞ്ഞ സ്വര്‍ണ്ണ ഖനനത്തെ തുടര്‍ന്ന് 2001ല്‍ ഘനി അടച്ച് പൂട്ടി.

കന്നഡയിലെ ഏറ്റവും വലിയ ചിത്രമാണ് കെ.ജി.എഫ്. ഹിന്ദിയില്‍ ഫറാന്‍ അക്തറാണ് ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും നടന്‍ വിശാലിന്‍റെ വിതരണ കമ്പനി അത് ഏറ്റെടുത്തു. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Tags:    

Similar News