ആസിഫ് അലിയും വിനീത് ശ്രീനിവാസനും ബാലുവും ഒരുമിച്ച് പാടി, പൗര്‍ണ്ണമി സൂപ്പറല്ലേടാ.... 

പ്രിന്‍സ് ജോര്‍ജ്ജ് എന്ന പുതുമുഖ സംഗീത സംവിധായകനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്

Update: 2018-12-25 11:26 GMT

സണ്‍ഡേ ഹോളീഡേക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്. പൗര്‍ണ്ണമി സൂപ്പറല്ലേടാ എന്ന് തുടങ്ങുന്ന ഗാനം ഒരു അടിച്ച് പൊളി ഫീലാണ് ആസ്വാദകര്‍ക്ക് നല്‍കുന്നത്. പ്രിന്‍സ് ജോര്‍ജ്ജ് എന്ന പുതുമുഖ സംഗീത സംവിധായകനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് വരികളുടെ പിന്നിലും.

Full View

വിനീത് ശ്രീനിവാസനോടൊപ്പം ആസിഫ് അലിയും ബാലു വര്‍ഗ്ഗീസും ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്.സണ്‍ഡേ ഹോളിഡേ, ബൈസൈക്കിള്‍ തീവ്സ് എന്നീ സിനിമകളുടെ വിജയങ്ങള്‍ക്ക്് ശേഷം ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ഐശ്വര്യ ലക്ഷമിയാണ് ചിത്രത്തിലെ നായിക. ബാലു വര്‍ഗ്ഗീസ്, സിദ്ധിക്ക്, അജു വര്‍ഗ്ഗീസ്, ജോസ് അന്നംകുട്ടി ജോസ് തുടങ്ങി നീണ്ട താരനിര തന്നെ വിജയ് സൂപ്പറും പൗര്‍ണ്ണമിയില്‍ അണിനിരക്കുന്നു. ചിത്രം ജനുവരിയില്‍ തിയേറ്ററിലെത്തും.

Tags:    

Similar News