ദ ആക്സിഡന്റല് പ്രൈം മിനിസ്റ്റര്‍: ട്രെയിലര്‍ നിരോധിക്കണമെന്ന ഹരജി കോടതി തള്ളി
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്‍റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ബാരു എഴുതിയ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ദ ആക്സിഡന്റല് പ്രൈം മിനിസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്
മന്‍മോഹന്‍സിങ്ങിന്റെ ജീവിതം പറയുന്ന ചിത്രം ദ ആക്സിഡന്റല് പ്രൈം മിനിസ്റ്ററുടെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹരജി കോടതി തള്ളി. ഡല്‍ഹി സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ പൂജാ മഹജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്‍റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ബാരു എഴുതിയ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ദ ആക്സിഡന്റല് പ്രൈം മിനിസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രം പ്രദര്‍ശനത്തിന് മുന്‍പ് തന്നെ ഒരുപാട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍റെ വേഷത്തിലെത്തുന്നത്. സഞ്ജയ് ബാരു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയായിരുന്നു പ്രഖ്യാപിച്ചിരിക്കുന്നത്.