നേമത്തെ ഇടത് സ്ഥാനാർഥി ദുർബലനെന്ന് മുല്ലപ്പള്ളി; പോരാട്ടം ഇടത് മുന്നണിയും ബി.ജെ.പിയും തമ്മിലെന്ന് കോടിയേരി

ആര് വന്നാലും നേമത്ത് എല്‍.ഡി.എഫ് ജയിക്കും. ഇടത് മുന്നണി ആത്മവിശ്വാസത്തിലാണെന്നും കോടിയേരി പറഞ്ഞു

Update: 2021-03-16 07:02 GMT

നേമത്തെ ഇടത് സ്ഥാനാർഥി ദുർബലനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മോദിയെ കാണുമ്പോൾ നട്ടെല്ല് നഷ്ടപ്പെടുന്ന നേതാവാണ് പിണറായി വിജയൻ. നേമത്ത് നിന്നാണ് കോണ്‍ഗ്രസ് യുദ്ധം ആരംഭിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ നേമത്ത് പോരാട്ടം ഇടത് മുന്നണിയും ബി.ജെ.പിയും തമ്മിലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആര് വന്നാലും നേമത്ത് എല്‍.ഡി.എഫ് ജയിക്കും. ഇടത് മുന്നണി ആത്മവിശ്വാസത്തിലാണെന്നും കോടിയേരി പറഞ്ഞു.

കെ.മുരളീധരനാണ് നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ആദ്യം ഉമ്മന്‍ചാണ്ടിയുടെ പേരാണ് ഉയര്‍ന്നുവന്നതെങ്കിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. വി.ശിവന്‍കുട്ടിയാണ് നേമത്തെ ഇടത് സ്ഥാനാര്‍ഥി.

Tags:    

Similar News