ഗാനവും നൃത്തവുമായി സിതാര; 33 സംഗീതജ്ഞർ അണിനിരക്കുന്ന "ഗാനാമൃതവർഷിണി"

റിഥം ലാബ്സ് പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറക്കിയ "ഗാനാമൃതവർഷിണി"യിൽ പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ ആണ് ഗാനമാലപിച്ച് നൃത്തം ചെയ്തിരിക്കുന്നത്.

Update: 2023-05-31 09:40 GMT
Editor : André | By : André
Advertising

33 സംഗീതജ്ഞരെ അണിനിരത്തി മൂകാംബിക ദേവിയെക്കുറിച്ച് രഞ്ജിത്ത് മേലേപ്പാട്ട് സംഗീത സംവിധാനം നിർവഹിച്ച സംഗീതനൃത്ത ആവിഷ്കാരം "ഗാനാമൃതവർഷിണി" ശ്രദ്ധനേടുന്നു. റിഥം ലാബ്സ് പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറക്കിയ "ഗാനാമൃതവർഷിണി"യിൽ പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ ആണ് ഗാനമാലപിച്ച് നൃത്തം ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇത് തരംഗമായിക്കഴിഞ്ഞു.

സംസ്ഥാന അവാർഡ് ജേതാവ് ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചത് സിനിമാ പിന്നണിയിൽ പ്രവർത്തിക്കുന്ന അരുൺ ഭാസ്‌കർ. പ്രസിദ്ധ സാരംഗി വാദകനായ മോമീൻ ഖാൻ, യുട്യൂബ് താരമായ മഹേഷ് രാഘവൻ, പണ്ഡിറ്റ് രാജീവ് ജനാർദ്ദനൻ (സിത്താർ), പോളി വർഗീസ്, എബി സാൽവിൻ തോമസ്, അശ്വിൻ ശിവദാസ്, രൂപരേവതി തുടങ്ങി മുപ്പത്തിമൂന്ന് പ്രഗത്ഭരായ സംഗീതജ്ഞർ "ഗാനാമൃതവർഷിണി"യുടെ ഭാഗമായി.

രഞ്ജിത്ത് മേലേപ്പാട്ടിന്റെ തന്നെ കൊച്ചിയിലെ മൈ സ്റ്റുഡിയോ യിലാണ് റിക്കാഡിങ്ങ് ജോലികൾ നടന്നത്.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News