ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചേതന്‍ ചൌഹാന്‍; പരിഹാസത്തോടെ ട്വിറ്റര്‍ ലോകം

Update: 2016-07-27 15:58 GMT
Editor : admin
ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചേതന്‍ ചൌഹാന്‍; പരിഹാസത്തോടെ ട്വിറ്റര്‍ ലോകം

ഫാഷന്‍ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ചൌഹാന്‍റെ നിയമനത്തെ കണക്കിന് പരിഹസിച്ചാണ് പല ട്വീറ്റുകളും...


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ ചെയര്‍മാനായി മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൌഹാന്‍ നിയമിതനായി. രണ്ട് തവണ ബിജെപി ടിക്കറ്റില്‍ എംപിയായിരുന്ന ചൌഹാന്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയാണ്. ചൌഹാന്‍റെ നിയമനം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ വലിയ ചര്‍ച്ച വിഷയമായി മാറികഴിഞ്ഞു. ഫാഷന്‍ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ചൌഹാന്‍റെ നിയമനത്തെ കണക്കിന് പരിഹസിച്ചാണ് പല ട്വീറ്റുകളും. ബാങ്കിംഗ് രംഗത്തെയും ക്രിക്കറ്റ് രംഗത്തെയും തന്‍റെ പരിചയ സമ്പത്ത് കണക്കിലെടുത്താണ് നിയമനമെന്ന് ചൌഹാന്‍ വ്യക്തമാക്കിയതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

Tags:    

Writer - admin

contributor

Editor - admin

contributor

Similar News