ഒടുവില്‍ മോദിയുടെ ‘മിത്രോന്‍‘ ഡിക്ഷ്ണറിയിലുമെത്തി; അര്‍ത്ഥമെന്താണെന്നറിയാമോ?

Update: 2016-12-08 11:11 GMT
Editor : Trainee
ഒടുവില്‍ മോദിയുടെ ‘മിത്രോന്‍‘ ഡിക്ഷ്ണറിയിലുമെത്തി; അര്‍ത്ഥമെന്താണെന്നറിയാമോ?

ജനങ്ങള്‍ക്കിടയിലേക്ക് ഒരു വലിയ ദുരന്തം വരുന്നതിന് മുന്നോടിയായി പറയുന്ന വാക്ക്! മിത്രോന്‍ എന്ന വാക്കിന് അര്‍ബന്‍ ഡിക്ഷ്ണറിയാണ്  ഇങ്ങനെ അര്‍ത്ഥം കൊടുത്തിരിക്കുന്നത്.

ഒടുവില്‍ മോദിയുടെ ‘മിത്രോന്‍‘ ഡിക്ഷ്ണറിയിലുമെത്തി; അര്‍ത്ഥമെന്താണെന്നറിയാമോ? ജനങ്ങള്‍ക്കിടയിലേക്ക് ഒരു വലിയ ദുരന്തം വരുന്നതിന് മുന്നോടിയായി പറയുന്ന വാക്ക്! മിത്രോന്‍ എന്ന വാക്കിന് അര്‍ബന്‍ ഡിക്ഷ്ണറിയാണ് ഇങ്ങനെ അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ജനങ്ങളെ അഭിസംബോധന ചെയ്യാനായി പ്രധാന മന്ത്രി നരേന്ദ്രമോദി മിക്കവാറും ഉപയോഗിക്കുന്ന ‘മേരേ പ്യാരേ മിത്രോന്‍’ എന്ന വാക്കിനെയാണ് അര്‍ബന്‍ ഡിക്ഷ്ണറിയാണ് ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നത്.

Advertising
Advertising

എന്തെങ്കിലും സംഭവിക്കുകയും അതില്‍ നിന്നും തിരിച്ച് വരാന്‍ ഒരുപാട് സമയമെടുക്കുകയും ചെയ്യുന്ന, എന്നാല്‍ അതൊന്നും കാലേക്കൂട്ടിയറിയാത്ത ഒരുപറ്റം ജനങ്ങള്‍ എന്നും മിത്രോന്‍ എന്ന വാക്കിന് അര്‍ബന്‍ ഡിക്ഷ്ണറി അര്‍ത്ഥം നല്‍കുന്നുണ്ട്. ഹിന്ദിയില്‍ നിന്നും കടമെടുത്തതാണ് മിത്രോന്‍ എന്ന വാക്ക്.മിത്രോന്‍ എന്ന വാക്കിന് ഉദാഹരണമായി ഡിക്ഷ്ണറി കൊടുത്തിരിക്കുന്ന വാചകം ഇങ്ങനെ:

“മിത്രോന്‍, നവംബര്‍ എട്ടാം തീയ്യതി അര്‍ദ്ധരാത്രി മുതല്‍ പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായിരിക്കും.”

മിത്രോന്‍ കൂടാതെ ‘ഫേകു’ എന്ന വാക്കും അര്‍ബന്‍ ഡിക്ഷണറിയില്‍ ചേര്‍ത്തിട്ടുണ്ട്. നരേന്ദ്രമോദിയുടെ അഭിരുചിയെ കാണിക്കാന്‍ ഉപയോഗിക്കുന്ന വാക്കായാണ് ‘ഫേകു’ ഡിക്ഷ്ണറിയില്‍ ഉപയോഗിച്ചത്. എറിയുന്നവന്‍ അല്ലെങ്കില്‍ അസംബംന്ധം പറയുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഹിന്ദിയില്‍ ഉപയോഗിക്കുന്ന ‘ഫെന്‍കു’ എന്ന വാക്കാണ് ഇതിന്‍റെ ഉദ്ഭവം. ട്വിറ്റര്‍ ഹാഷ് ടാഗിലൂടെ നരേന്ദ്രമോദിയുടെ ആധികാരിക പ്രഖ്യാപനത്തെ സംബന്ധിച്ച വിവരങ്ങളിലാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.

ഉദാഹരണമായി അര്‍ബന്‍ ഡിക്ഷ്ണറി പറയുന്നതിങ്ങനെ; “ സ്കൂള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തിയവര്‍ 2% ആണെന്ന് ഫേകു പറയുന്നു.” (വാസ്തവത്തില്‍ അത് 7%നടുത്ത് എത്തി നില്‍ക്കുകയാണ്.)

“ വെണ്ടക്കായ തിന്നുന്ന യൂറോപ്പ്യന്‍മാരെല്ലാം അദ്ദേഹത്തിന്‍റെ നാട്ടില്‍ നിന്നും വന്നതാണ് എന്നാണ് ഫേകു പറയുന്നത്.”

വ്യക്തികള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും വാക്കുകള്‍ സംഭാവന ചെയ്യാവുന്ന ഓണ്‍ലൈന്‍ ഡിഷ്ണറിയാണ് അര്‍ബന്‍ ഡിഷ്ണറി. ഡിഷ്ണറി ഡോട്ട് കോം എന്ന ഇന്റര്‍നെറ്റ് ആധിപത്യത്തിനെതിരെ ഹാസ്യാനുകരണമായി 1999ലാണ് അര്‍ബന്‍ ഡിഷ്ണറി തുടങ്ങിയത്. ഫേസ്ബുക്കോ ജിമെയിലോ ഉള്ള ആര്‍ക്കും അര്‍ബന്‍ ഡിഷ്ണറിയില്‍ വാക്കുകള്‍ സംഭാവന ചെയ്യാവുന്നതാണ്. കുറച്ച് സന്നദ്ധ സേവകര്‍ വാക്കുകള്‍ അവലോകനം നടത്തി ഡിഷ്ണറിയില്‍ ചേര്‍ക്കുന്നതാണ്.

Writer - Trainee

contributor

Editor - Trainee

contributor

Similar News