മോദിയുടെ പുതുവത്സര സമ്മാനം കാത്ത് സോഷ്യല്‍ മീഡിയയും

Update: 2016-12-30 06:15 GMT
Editor : Trainee
മോദിയുടെ പുതുവത്സര സമ്മാനം കാത്ത് സോഷ്യല്‍ മീഡിയയും

ഇത്തവണ എന്താണ് രാജ്യത്താകമാനം സംഭവിക്കാന്‍ പോകുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍.

എല്ലാവരെയും പോലെ പുതുവര്‍ഷത്തില്‍ എന്തുചെയ്യണമെന്ന് നരേന്ദ്ര മോദി പ്ലാന്‍ ചെയ്തിന്‍റെ ഭാഗമാണ് ഡിസംബര്‍ 31ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത്. നോട്ടിന്‍റെ മൂല്യമില്ലാതാക്കിയതിന്‍റെ ബാക്കി പത്രമായിരിക്കും അഭിസംബോധനയ്ക്ക് പിന്നില്‍ എന്നത് സംശയമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ലോകം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകുകയും 2016നെ യാത്രയാക്കുകയും ചെയ്യുന്ന സമയത്തെ മോജിയുടെ പ്രസ്ഥാവന എന്താണെന്ന് അറിയാനും പ്രചരിപ്പിക്കാനും ട്രോളുകള്‍ ഇറക്കാനുമായി സോഷ്യല്‍ മീഡിയകള്‍ തിരക്കിലാണ്.

Advertising
Advertising

നവംബര്‍ 8ന് നടത്തിയ പ്രസ്ഥാവന രാജ്യത്തെ ഒന്നടങ്കം എടിഎമ്മിനും ബാങ്കുകള്‍ക്കും മുന്നില്‍ ക്യൂ നിര്‍ത്തി. ഇത്തവണ എന്താണ് രാജ്യത്താകമാനം സംഭവിക്കാന്‍ പോകുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍. പ്രധാനമന്ത്രിയുടെ പുതുവത്സര സമ്മാനത്തിനായി എല്ലാവരും ധൃതിയോടെ കാത്തിരിക്കുകയാണ്. അടുത്ത നിരോധനാജ്ഞ തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. മോദിയുടെ അഭിസംബോധന കാത്തിരിക്കുന്ന സോഷ്യല്‍ മീഡിയ ആശങ്കകളില്‍ ചിലത് കാണാം;

Writer - Trainee

contributor

Editor - Trainee

contributor

Similar News