ദാവൂദ് ബന്ധം: ബിജെപി മുന്‍മന്ത്രി രാജ്യദ്രോഹിയെന്ന് കെജ്‍രിവാള്‍

Update: 2017-05-14 19:07 GMT
Editor : admin
ദാവൂദ് ബന്ധം: ബിജെപി മുന്‍മന്ത്രി രാജ്യദ്രോഹിയെന്ന് കെജ്‍രിവാള്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് രാജിവെച്ച മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് ഖദ്സെ രാജ്യദ്രോഹിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് രാജിവെച്ച മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് ഖദ്സെ രാജ്യദ്രോഹിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ദാവൂദ് ഇബ്രാഹിമുമായി രഹസ്യ ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നും, സര്‍ക്കാര്‍ ഭൂമി തുച്ഛവിലക്ക് ബന്ധുക്കള്‍ക്ക് നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നുമായിരുന്നു ഖദ്സെയുടെ രാജി.

Advertising
Advertising

''ഖദ്സെക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ വലിയ ശുഷ്കാന്തിയാണ് കാണിച്ചത്. ഹര്‍ദിക് എങ്ങനെയാണ് രാജ്യദ്രോഹിയാകുന്നത്. ഖദ്സെയെ പോലുള്ള നേതാക്കളാണ് രാജ്യദ്രോഹികള്‍. - ട്വിറ്ററില്‍ ആം ആദ്മി പാര്‍ട്ടി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കെജ്‍രിവാള്‍ പറയുന്നു. രാജ്യത്തിനെതിരെയാണ് ഖദ്സെ പ്രവര്‍ത്തിക്കുന്നത്. ഖദ്സെക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും എഎപി ആവശ്യപ്പെട്ടു. ഖദ്സയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. ഒടുവില്‍, മറ്റൊരു വഴിയുമില്ലെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഏക്നാഥ് ഖഡ്സെയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

രണ്ട് ആരോപണങ്ങളായിരുന്നു ഖാദ്സെക്കെതിരെ ഉയര്‍ന്നത്. ഖാദ്സെയുടെ പേരിലുള്ള നമ്പറില്‍ നിന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ പേരിലുള്ള നമ്പറിലേക്ക് തുടര്‍ച്ചയായി വിളികള്‍ പോയി എന്നത് ഒന്ന്. ആറുപത് കോടി രൂപ വിലയുള്ള സര്‍ക്കാര്‍ ഭൂമി വെറും മൂന്ന് കോടി രൂപക്ക് ഭാര്യയുടെയും, മരുമകന്‍റെയും പേരിലേക്ക് മാറ്റിയെന്ന ആരോപണം കൂടി പിന്നാലെ വന്നതോടെ പ്രതിരോധിക്കാനാകെ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ബിജെപി വഴങ്ങുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News