തീവ്രവാദത്തെ അപലപിച്ച് പാക് നടി മഹിറ ഖാന്‍

Update: 2017-06-05 04:21 GMT
തീവ്രവാദത്തെ അപലപിച്ച് പാക് നടി മഹിറ ഖാന്‍
Advertising

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ ആദ്യമായാണ് മഹിറ പ്രതികരിക്കുന്നത്.

ഫവദ് ഖാനു പിന്നാലെ തീവ്രവാദത്തെ അപലപിച്ച് പാകിസ്താനി നടി മഹിറ ഖാന്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ ആദ്യമായാണ് മഹിറ പ്രതികരിക്കുന്നത്. ഉറി ആക്രമണത്തിനു പിന്നാലെ പാക് കലാകാരന്‍മാര്‍ ഉടന്‍ ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെ എതിര്‍ക്കുന്നുവെന്നും സമാധാനപൂര്‍ണമായ ലോകത്തിനായി പ്രാര്‍ഥിക്കുകയാണെന്നും മഹിറ ഫേസ്‍ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ അഭിനയ രംഗത്തുണ്ടെന്നും രാജ്യത്തിന്റെ അഭിമാനത്തെ എന്നും ഉയര്‍ത്തികാട്ടാന്‍ മാത്രമെ താന്‍ ശ്രമിച്ചിട്ടുള്ളുവെന്നും മഹിറ പറയുന്നു. പാകിസ്താനെ പ്രതിനിധീകരിക്കുന്നുവെന്ന നിലയിലും തൊഴില്‍പരമായും രാജ്യത്തോട് തന്റെ കഴിവിന്റെ പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. യുദ്ധവും രക്തചൊരിച്ചിലും ആനന്ദപ്രദമല്ല. ഇതൊന്നുമില്ലാത്ത സമാധാനപരമായ ലോകത്ത് തന്റെ കുട്ടി ജീവിക്കുന്നത് സ്വപ്നം കാണുന്നുവെന്നും മഹിറ പറയുന്നു. അടുത്ത വര്‍ഷം പ്രദര്‍ശനത്തിനൊരുങ്ങുന്ന റയീസ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഹിറയാണ്.

In the 5 years that I have been working as an actor I believe that I have tried my best to keep my country's respect...

Posted by Mahira Khan on Saturday, October 8, 2016
Tags:    

Similar News