500 കോടിയുടെ വിവാഹം: ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഫീസില്‍ റെയ്ഡ്

Update: 2017-06-29 11:19 GMT
500 കോടിയുടെ വിവാഹം: ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഫീസില്‍ റെയ്ഡ്

ഓഫീസില്‍‌ നിന്ന് വിവിധ രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

കര്‍ണാടകയിലെ ഖനി മുതലാളിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ ബെല്ലാരിയിലെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. 500 കോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഓഫീസില്‍‌ നിന്ന് വിവിധ രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

5 ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. അനധികൃത ഖനനത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷവും പ്രത്യേക അന്വേഷണസംഘം ബെല്ലാരിയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു.

അനധികൃതഘനനത്തിന്റെ പേരില്‍ ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന റെഡ്ഢിക്ക് മകളുടെ വിവാഹത്തിനായി നവംബര്‍ 21 സുപ്രീംകോടതി അതിന് ഇളവ് നല്‍കിയിരുന്നു. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റെഡ്ഢിയുടെ മകളുടെ വിവാഹം.

Tags:    

Similar News