കെഎസ്‌യു പുനഃസംഘടനക്ക് എഐസിസി അംഗീകാരം

Update: 2017-07-27 09:30 GMT
Editor : Subin
കെഎസ്‌യു പുനഃസംഘടനക്ക് എഐസിസി അംഗീകാരം

ന്‍എസ്‌യു ദേശീയ സെക്രട്ടറി ശ്രാവണ് റാവു അധ്യക്ഷനായ 6 അംഗം സമിതിയാണ് നിലവില്‍ വന്നത്. 

കെഎസ്‌യു പുനഃസംഘടന നടപടികള്‍ക്ക് എഐസിസിയുടെ അംഗീകാരം. പുനസംഘടനക്ക് നേതൃത്വം നല്‍കാനുള്ള അഡ്‌ഹോക് കമ്മറ്റിക്കും രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. എന്‍എസ്‌യു ദേശീയ സെക്രട്ടറി ശ്രാവണ് റാവു അധ്യക്ഷനായ 6 അംഗം സമിതിയാണ് നിലവില്‍ വന്നത്.

കെ എസ് യു മുന്‍ പ്രസിഡന്റുമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, മുന്‍ എന്‍ എസ് യു പ്രസിഡന്റ് റോജി എം ജോണ്‍, സജീവ് ജോസഫ് എന്നിവരാണ് മറ്റംഗങ്ങള്‍. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സെപ്റ്റംബറോടെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News