ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

Update: 2018-03-26 10:36 GMT
Editor : admin
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഭൂരിപക്ഷം നേടിയതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ റാവത്ത് ജയിച്ചതായി കോടതിയുടെയും പ്രഖ്യാപനം

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന് സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം പിന്‍‌വലിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ ഒന്നരമാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കോണ്‍‌ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ഇന്നലെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വസ വോട്ടെടുപ്പ് തേടിയത്. നോമിനേറ്റ് അംഗമുള്‍പ്പെടേ വോട്ട് ചെയ്ത 62 അംഗങ്ങളില്‍ 34 പേരുടെ പിന്തുണ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രിം കോടതി നിരീക്ഷണത്തില്‍ നടന്ന വോട്ടെടുപ്പ് ആയതിനാല്‍, ഫലം സഭയില്‍ പ്രഖ്യാപിച്ചില്ല.

Advertising
Advertising

വോട്ടെടുപ്പ് ഫലവും, നിയമസഭ നടപടി ക്രമങ്ങളുടെ വീഡിയോയും സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതി നിരീക്ഷകനായി നിയോഗിച്ച നിയമസഭ സെക്രട്ടറി ഇന്ന് സുപ്രിം കോടതിക്ക് കൈമാറും. ഫലവും, വീഡിയോ ദൃശ്യങ്ങളും പ്രഖ്യാപിച്ച ശേഷം, ഹരീഷ് റാവത്ത് ഭൂരിപക്ഷം തെളിയിച്ചതായുള്ള ഫലം കോടതി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതോടെ, ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കുമോ എന്നാണിനി അറിയാനുള്ളത്. അക്കാര്യത്തിലുള്ള വാദവും സുപ്രിം കോടതി ഇന്ന് കേട്ടേക്കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ച സ്ഥിതിക്ക്, ജനാധിപത്യപരമായി തെര‍ഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃപ്രതിഷ്ഠിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് എതിര്‍ക്കുക ബുദ്ധിമുട്ടാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News