ചപ്പാത്തി മാവിൽ തുപ്പുന്ന വിഡിയോ വൈറലായി; യുപിയില്‍ ഹോട്ടലുടമയും പാചകക്കാരനും അറസ്റ്റില്‍

വിഡിയോ പുറത്ത് വന്നതിന് ശേഷവും പാചകക്കാരനായ ഫൈസാനെതിരെ ഉടമ നടപടി സ്വീകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു

Update: 2026-01-22 02:10 GMT
Editor : ലിസി. പി | By : Web Desk

ഗാസിയാബാദ്: ചപ്പാത്തി തയ്യാറാക്കുന്നതിനിടെ പാചകക്കാരൻ മാവിൽ തുപ്പിയെന്ന പരാതിയില്‍ ഹോട്ടല്‍ ഉടമയെയും പാചകക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ പ്രാദേശിക ഭക്ഷണശാലയിലാണ് സംഭവം നടന്നത്. പാചകക്കാരന്‍ മാവില്‍ തുപ്പുന്ന വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഗോവിന്ദ്പുരത്തെ ശിവ് മന്ദിറിലെ പൂജാരി ആചാര്യ ശിവകാന്ത് പാണ്ഡെ നൽകിയ  പരാതിയെ തുടർന്നാണ് കവിനഗർ പൊലീസ് നടപടി സ്വീകരിച്ചത്. ജനുവരി 19 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടതിന് ശേഷമാണ്  പൊലീസിന് പരാതി ലഭിച്ചത്

Advertising
Advertising

ചോദ്യം ചെയ്യലിൽ, സംഭവത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ ഭക്ഷണശാല ഉടമ അംസാദ് പരാജയപ്പെട്ടെന്ന് പൊലീസ് പറയുന്നു. വിഡിയോ പുറത്ത് വന്നതിന് ശേഷവും പാചകക്കാരനായ ഫൈസാനെതിരെ ഉടമ നടപടി സ്വീകരിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (കവിനഗർ) സൂര്യബലി മൗര്യ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News