ഭദ്ര കനാൽ ദുരന്തം: രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തു

കനാലിലേക്ക് വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്.

Update: 2026-01-21 16:29 GMT

മംഗളൂരു: ഭദ്ര കനാൽ ദുരന്തത്തില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നീലബായിയുടെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. അപകടം നടന്ന് നാലാം ദിവസാണ് രണ്ടാമത്തെ മൃതദേഹം കിട്ടുന്നത്. 

കനാലിലേക്ക് വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിൽ കുഡ്ലിഗെരെ കനാലില്‍ ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. 

രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒരേ കുടുംബത്തിലെ നാല് പേരെയാണ് കാണാതായത്. നീലബായി, മകൻ രവി, മകൾ ശ്വേത, മരുമകൻ പരശുറാം എന്നിവരാണ് കനാലിലെ ഒഴുക്കിൽപ്പെട്ടത്. നീല ബായിയുടെ മകൻ രവിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെടുത്തിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 

കനാൽ കരയിൽ വസ്ത്രങ്ങൾ കഴുകുന്നതിനിടെ നീലബായി വഴുതി വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പേരും ഒഴുക്കിൽപെട്ടതെന്നാണ് വിവരം.  മാരി ഉത്സവത്തിൽ പങ്കെടുക്കാനാണ് ഭർത്താവിനൊപ്പം മകളായ ശ്വേത, അമ്മയുടെ കുഡ്ലിഗരയിലെ വീട്ടിലെത്തിയത്.  ഹോളെഹൊന്നൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News