യുനസ്കോയുടെ പൈതൃക സ്ഥലങ്ങളിൽ താജ്മഹല്‍ രണ്ടാം സ്ഥാനത്ത്

Update: 2018-04-14 10:30 GMT
Editor : Jaisy
യുനസ്കോയുടെ പൈതൃക സ്ഥലങ്ങളിൽ താജ്മഹല്‍ രണ്ടാം സ്ഥാനത്ത്
Advertising

കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടാണ് പട്ടികയില്‍ ഒന്നാമത്

യുനസ്​കോയുടെ പൈതൃക സ്ഥലങ്ങളിൽ പ്രണയകുടീരമായ താജ് മഹല്‍ രണ്ടാം സ്ഥാനത്ത്. കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ താജ്മഹല്‍ ലോകാത്ഭുതങ്ങളുടെ പട്ടികയിലുമുണ്ട്. മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച താജ്മഹല്‍‌ കാണാന്‍ പ്രതിവര്‍ഷം എട്ട് ദശലക്ഷം പേരാണ് എത്തുന്നത്. ഭാര്യ മുംതാസിന്റെ ഓര്‍മ്മക്കായിട്ടാണ് ഈ മാര്‍ബിള്‍ സൌധം നിര്‍മ്മിച്ചത്.

ട്രിപ്​ അഡ്വൈസർ എന്ന ഓൺലൈൻ യാത്രാ പോർട്ടല്‍ സംഘടിപ്പിച്ച​ സർവേയിലൂടെയാണ് പ്രധാന സ്ഥലങ്ങളെ തെരഞ്ഞെടുത്തത്. യുനസ്​കോയുടെ പ്രകൃതിദത്ത, സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്ന്​ ലോകത്താകമാനമുള്ള വിനോദ സഞ്ചാരികൾ തെരഞ്ഞെടുത്തവയാണ്​ ഇവ.

12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ടാണ്. 1368 എഡിയില്‍ നിര്‍മ്മിച്ച ചൈനയുടെ വൻ മതിലാണ്​ മൂന്നാം സ്ഥാനത്ത്​. തെക്കേ അമേരിക്കൻ രാഷ്ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്ഥാനവും നേടി. ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടിലെ ഓസ്​ചിത്​സ്​ ബിർകനൗ മ്യൂസിയം, ക്രാകൗ പൈതൃക പട്ടണം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News