ആര്‍കെ നഗറില്‍ വീണ്ടും ട്വിസ്റ്റ്; വിശാല്‍ മത്സരിക്കും

Update: 2018-04-20 03:59 GMT
Editor : Sithara
ആര്‍കെ നഗറില്‍ വീണ്ടും ട്വിസ്റ്റ്; വിശാല്‍ മത്സരിക്കും
Advertising

നടനും അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനാ ഭാരവാഹിയുമായ നടന്‍ വിശാലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്നത്

തമിഴ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിതമായൊരു പ്രവേശനം. നടനും അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനാ ഭാരവാഹിയുമായ നടന്‍ വിശാലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നത്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറിലെ നിര്‍ണായക ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ മത്സരിക്കുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ഡിസംബര്‍ 21നാണ് വോട്ടെടുപ്പ്.

നേരത്തെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പാര്‍ട്ടികള്‍ പണമൊഴുക്കിയെന്ന് കണ്ടെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു. ഡിസംബര്‍ 31നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് വീണ്ടും തിയ്യതി പ്രഖ്യാപിച്ചത്.

ഇ മധുസൂദനനാണ് ഇവിടെ എഐഎഡിഎംകെ സ്ഥാനാര്‍ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News