മുത്തലാഖിനെ ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നു

Update: 2018-04-21 17:53 GMT
Editor : Sithara
Advertising

മുത്തലാഖിലെ കോടതി വിധിയുടെ മറപിടിച്ച് ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി നീക്കം നടത്താനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല

രാഷ്ട്രീയമുക്തമായിരുന്നില്ല മുത്തലാഖിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍. മുത്തലാഖ് നിരോധിക്കണമെന്ന് ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ മൌനമായിരുന്നു പല പാര്‍ട്ടികളുടേയും നയം. മുത്തലാഖില്‍ കേന്ദ്രം കൊണ്ടുവരുന്ന വ്യവസ്ഥകളും വകുപ്പുകളും വരുംനാളുകളിലും വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Full View

മൂന്ന് പതിറ്റാണ്ടിലേറെ മുത്തലാഖിനെ ചൊല്ലി ഇന്ത്യന്‍ സമൂഹം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴെല്ലാം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വ്യക്തമായ നിലപാടെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു. വോട്ട് ബാങ്ക് തന്നെയായിരുന്നു ഇത്തരം നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ നിര‍ബന്ധിതരാക്കിയത്. അതേസമയം മുത്തലാഖ് നിരോധിക്കണമെന്നായിരുന്നു ബിജെപിയുടെ നിലപാട്. വ്യക്തിനിയമത്തെ ഏക സിവില്‍കോഡ് കൊണ്ട് മാറ്റിയെഴുതണമെന്ന ആര്‍എസ്എസ്, ബിജെപി ആവശ്യത്തെ മുസ്‍ലിം സമുദായം ഒന്നടങ്കം പല്ലും നഖവും ഉപയോഗിച്ച് ഏതിര്‍ത്തുവരുന്നതിനിടെയാണ് മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി വിധി. മുത്തലാഖിലെ കോടതി വിധിയുടെ മറപിടിച്ച് ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി നീക്കം നടത്താനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വ്യാപകമായ ചര്‍ച്ചകള്‍ക്ക് തന്നെ കളമൊരുങ്ങുമെന്നുറപ്പാണ്.

സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന ആറ് മാസത്തിനകം നിയമനിര്‍മാണം നടത്തുമെന്നാണ് ബിജെപിയുടെ നിലപാട്. നിയമം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ സര്‍ക്കാര്‍ എന്തെല്ലാം വകുപ്പുകളും വ്യവസ്ഥകളും ഉള്‍പ്പെടുത്തുമെന്നതും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News