ജനവിധി മാനിക്കുന്നു; വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് പരിശോധിക്കണം: അഖിലേഷ്

Update: 2018-04-22 07:42 GMT
Editor : Sithara
ജനവിധി മാനിക്കുന്നു; വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് പരിശോധിക്കണം: അഖിലേഷ്

ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് അഖിലേഷ് യാദവ്.

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് യുപിയില്‍ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ അഖിലേഷ് യാദവ് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ ജനം എക്സ്പ്രസ് ഹൈവേ, ബുള്ളറ്റ് ട്രയിന്‍‌ തുടങ്ങിയ മോദിയുടെ പ്രഖ്യാപനങ്ങള്‍ക്കൊപ്പമായിരുന്നു. അതാണ് ജനവിധിയില്‍ പ്രതിഫലിച്ചത്. കോണ്ഡഗ്രസുമായുള്ള സഖ്യം തുടരുമെന്നും അഖിലേഷ് പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ബി എസ് പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. ഏത് ബട്ടനില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് ലഭിക്കുന്ന രീതിയില്‍ ഈ യന്ത്രങ്ങളെ മുന്‍കൂട്ടി സജ്ജമാക്കിയിരുന്നുവെന്നാണ് മായാവതിയുടെ ആരോപണം. ആരോപണം പരിശോധിക്കണമെന്ന് അഖിലേഷ് യാദവും ആവശ്യപ്പെട്ടു. ആദ്യമായാണ് രാജ്യത്ത് ഒരു പൊതു തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News