കടങ്ങള്‍ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് സഹായവുമായി കേന്ദ്രം

Update: 2018-04-22 23:45 GMT
കടങ്ങള്‍ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് സഹായവുമായി കേന്ദ്രം
Advertising

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെടുകയും, പ്രക്ഷോഭം രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം

കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് ധനസഹായവുമായി കേന്ദ്ര സര്‍ക്കാര്‍. പലിശയില്‍ ഇളവ് നല്‍കാനുള്ള ധനസഹായം ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രം നേരിട്ട് നല്‍കും. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭം വ്യാപിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. അതിനിടെ പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട മന്ദ്‌സൗര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സന്ദര്‍ശിച്ചു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെടുകയും, പ്രക്ഷോഭം രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കര്‍ഷകര്‍ക്ക് വായ്പയുടെ പലിശ തിരിച്ചടക്കാനുള്ള ധനസഹായമായി 20339 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം ചെലവഴിക്കും. ഈ തുക നേരിട്ട് ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും നല്‍കും.

കൃത്യമായ വായ്പ തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് പലിശയിനത്തില്‍ മൂന്ന് ശതമാനം വരെ ഇളവ് ലഭിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പ ലഭിക്കുന്നതിന് സാഹചര്യം ഒരുങ്ങുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. അതിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ മന്ദസൌറിലെത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

ഇതിനിടയില്‍ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിവാദമായി. കര്‍ഷക ആത്മഹത്യകള്‍ക്ക് കടബാധ്യതയല്ല വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണമെന്ന ആഭ്യന്തര മന്ത്രി ബുപേന്ദര്‍ സിംഗ് പറഞ്ഞത്.

Tags:    

Similar News