ഗോ രക്ഷക്, ദാദ്രി, കശ്‍മീര്‍... മോദിക്ക് വിഷയങ്ങള്‍ നിര്‍ദേശിച്ച് കെജ്‍രിവാള്‍

Update: 2018-04-25 11:06 GMT
ഗോ രക്ഷക്, ദാദ്രി, കശ്‍മീര്‍... മോദിക്ക് വിഷയങ്ങള്‍ നിര്‍ദേശിച്ച് കെജ്‍രിവാള്‍

ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷ പരിപാടിയായ മന്‍ കി ബാത്ത് വഴി സ്വാതന്ത്രദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്രൃ ദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. പ്രധാനമന്ത്രി മൌനം പാലിച്ച വിഷയങ്ങളും സംഭവങ്ങളും സൂചിപ്പിച്ചാണ് കെജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷ പരിപാടിയായ മന്‍ കി ബാത്ത് വഴി സ്വാതന്ത്രദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടിയത്. ഇതിന് മറുപടിയുമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രംഗത്തെത്തിയിട്ടുള്ളത്.

Advertising
Advertising

പ്രധാനമന്ത്രി മൗനം പാലിച്ച വിവിധ സംഭവങ്ങളും വിവാദങ്ങളും നിരത്തിയാണ് കെജ്‌രിവാള്‍ നിദേശമയച്ചിരിക്കുന്നത്. ദളിതർക്കെതിരായ ആക്രമണങ്ങൾ, ഗോ രക്ഷക്, ദാദ്രി കൊലപാതകം, കശ്മീർ പ്രക്ഷോഭം, കർഷക ആത്മഹത്യ, ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന തുടങ്ങിയ വിഷയങ്ങളാണ് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഉൾപ്പെടുത്താൻ കെജ്‌രിവാൾ മുന്നോട്ട് വച്ചിരിക്കുന്നത്.

Tags:    

Similar News