രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

Update: 2018-05-02 17:55 GMT
Editor : Subin
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ ആമുഖ പ്രഭാഷണത്തിന് ശേഷം അധികാര രേഖ രാഹുലിനു കൈമാറി. 

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി. കോണ്‍ഗ്രസിന്‍റെ പതിനേഴാമത് പ്രസിഡന്‍റാണ് രാഹുല്‍ ഗാന്ധി.

19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. നിരവധി ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ ആമുഖ പ്രഭാഷണത്തിന് ശേഷം അധികാര രേഖ രാഹുലിനു കൈമാറി. പുതിയകാലത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

Advertising
Advertising

സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഹ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. സോണിയാ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധിയും നേതാക്കളെ അഭിസംബോധന ചെയ്യും.

പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത വര്‍ഷം അദ്യം നടക്കുന്ന എഐസിസി പ്ലീനത്തോടെ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News