കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2018-05-07 16:54 GMT
കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍

കശ്മീരിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന്

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് കൊക്രജാര്‍ ഭീകരാക്രമണത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പ്രസ്താവന നടത്തി. രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Tags:    

Similar News