കേന്ദ്രമന്ത്രിയും പിന്നണി ഗായകനുമായ ബബുല്‍ സുപ്രിയോ വിവാഹിതനായി

Update: 2018-05-07 20:50 GMT
Editor : Jaisy
കേന്ദ്രമന്ത്രിയും പിന്നണി ഗായകനുമായ ബബുല്‍ സുപ്രിയോ വിവാഹിതനായി
Advertising

എയര്‍ഹോസ്റ്റായ രചന ശര്‍മ്മയാണ് വധു

കേന്ദ്രമന്ത്രിയും പ്രശസ്ത പിന്നണി ഗായകനുമായ ബബുല്‍ സുപ്രിയോ വിവാഹിതനായി. എയര്‍ഹോസ്റ്റായ രചന ശര്‍മ്മയാണ് വധു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ന്യൂഡല്‍ഹിയിലെ അശോകില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, എല്‍.കെ അദ്വാനി, ദിഗ് വിജയ് സിംഗ്, ശശി തരൂര്‍, സംഗീത സംവിധായകന്‍ അനു മാലിക് എന്നിവര്‍ പങ്കെടുത്തു.

പിന്നണിഗായകനും അഭിനേതാവുമായ ബബുല്‍ 2014ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. എഴുപതോളം ഹിന്ദി ചിത്രങ്ങളില്‍ പാടിയിട്ടുള്ള നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഡല്‍ഹി സ്വദേശിനിയായ രചന ജെറ്റ് എയര്‍വേസിലെ എയര്‍ഹോസ്റ്റസാണ്. രണ്ട് വര്‍ഷം മുന്‍പ് കൊല്‍ക്കൊത്തയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് ബബുല്‍ രചനയെ പരിചയപ്പെടുന്നത്. ബബുലിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയായ റിയയില്‍ ശര്‍മ്മിലി എന്ന മകളുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News