കപില്‍ മിശ്രക്കെതിരെ ആക്രമണശ്രമം; എഎപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2018-05-07 18:07 GMT
Editor : Ubaid
കപില്‍ മിശ്രക്കെതിരെ ആക്രമണശ്രമം; എഎപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Advertising

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ സത്യഗ്രഹമിരിക്കുന്ന എഎപി മുന്‍ മന്ത്രി കപില്‍ മിശ്രക്കെതിരെ ആക്രമണ ശ്രമം

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ സത്യഗ്രഹമിരിക്കുന്ന എഎപി മുന്‍ മന്ത്രി കപില്‍ മിശ്രക്കെതിരെ ആക്രമണ ശ്രമം. എഎപി പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടെത്തിയ അങ്കിത് ഭരദ്വാജാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോപണങ്ങള്‍ ഉന്നയിച്ചത് മുതല്‍ വധഭീഷണി ഉള്ളതായി കപില്‍ മിശ്ര നേരത്തെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള എഎപി നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കെജ്രിവാളില്‍ നിന്നും വ്യക്തമായ വിശദീകരണം വേണം എന്ന ആവശ്യവുമായാണ് കപില്‍ മിശ്ര നിരാഹാര സമരം ആരംഭിച്ചത്. സമരം ഒരു ദിവസം പൂര്‍ത്തിയാക്കവെയാണ് കപില്‍ മിശ്രക്കെതിരെ ആക്രമണ ശ്രമമുണ്ടായത്. എഎപി പ്രവര്‍ത്തകനും കെജ്രിവാള്‍ അനുഭാവിയുമാണെന്ന് അവകാശപ്പെട്ടെത്തിയ അങ്കിത് ഭരദ്വാജാണ് ആക്രമണ ശ്രമം നടത്തിയത്. അക്രമിയെ കപില്‍ മിശ്രക്കൊപ്പമുണ്ടായിരുന്നവര്‍ പിടികൂടി പൊലീസിന് കൈമാറി.

അരവിന്ദ് കെജ്രിവാള്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനില്‍ നിന്നും അഴിമതി പണം കൈപറ്റിയെന്നും വാട്ടര്‍ ടാങ്കര്‍ അഴിമതിയില്‍ കെജ്രിവാളിന്‍റെ അടുത്ത അനുയായികള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു കപില്‍ മിശ്ര നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍. എഎപി നേതാക്കള്‍ നടത്തിയ വിദേശ യാത്രകളുടെ ചിലവുകള്‍ പുറത്ത് വിടണമെന്ന പുതിയ ആവശ്യവും കപില്‍ മിശ്ര ഉന്നയിച്ചിട്ടുണ്ട്. കേസ് അഴിമതി വിരുദ്ധ സെല്ലില്‍ നിന്നും സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട കപില്‍ മിശ്ര മൂന്ന് പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കെജ്രിവാള്‍ രാജിവക്കമെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News